Thursday, March 12, 2026 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 02.45 PM

അമ്മയായതിനുശേഷം സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചു; ആലിയ ഭട്ട്

alia-bhatt
photo-www.instagram.com/aliaabhatt/

2022 നവംബര്‍ ആറിനാണ് താരദമ്പതിമാരായ ആലിയ ഭട്ടിനും രണ്‍വീര്‍ കപൂറിനും മകള്‍ പിറന്നത്. റാഹാ കപൂര്‍ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. പിന്നീട് കുഞ്ഞു റാഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും പാപ്പരാസികള്‍ക്ക് മുന്നില്‍ റാഹയുമായി പോസ് ചെയ്യുകയുമെല്ലാം ചെയ്തു ആലിയയും രണ്‍ബീറും . ഇപ്പോഴിതാ റാഹ വന്നതിനുശേഷം താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. എസ്‌ക്വയര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ആലിയ.

അമ്മയായതിനുശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്നും അഭിനേതാവായിരിക്കണമെന്നും ആഗ്രഹിച്ച ദിവസങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നെ തുടക്കം മുതലേ പിന്തുണച്ച ഒരുപാട് പേരുമായുളള ബന്ധം അറുത്തുമുറിക്കുന്ന കാര്യമാണ് ഇതെന്ന് എനിക്കറിയാം. അങ്ങനെ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല ആലിയ പറഞ്ഞു.

സ്വകാര്യജീവിതം തുറന്നുകാട്ടുകയെന്നത് ബുദ്ധിമുട്ടുളള കാര്യമായി മാറി. കാരണം എന്റെ സ്വകാര്യ ജീവിതം അത്രമേല്‍ വ്യക്തിപരമായി മാറി. എന്റെ ഫോട്ടോ ആല്‍ബം നിറയെ റാഹയാണ്. സ്വന്തം ചിത്രമെടുക്കാന്‍ വലിയ പരിശ്രമം തന്നെ നടത്തണം. മാതൃത്വമെന്നാല്‍ വലിയൊരു മാറ്റമാണ്. ശാരീരികമായും മാനസികമായും ആലിയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW