Saturday, March 14, 2026 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

ലക്ഷ്യക്ക്‌ പിഴച്ചു

ലണ്ടന്‍: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ ഫൈനലില്‍ തോറ്റു. ചൈനീസ്‌ തായ്‌പേയുടെ ലിന്‍ ചുന്‍ യിയാണു ലക്ഷ്യയെ തോല്‍പ്പിച്ചു. സ്‌കോര്‍: 15-21, 20-22.
കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും ലക്ഷ്യക്കു കിരീടം നേടാനായില്ല. ഫൈനല്‍ മത്സരം 57 മിനിറ്റ്‌ നീണ്ടു. ഓള്‍ ഇംഗ്ലണ്ട്‌ പുരുഷ സിംഗിള്‍സ്‌ ജേതാവാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയാകു ലക്ഷ്യക്കു നഷ്‌ടമായത്‌്. പ്രകാശ്‌ പാദുകോണ്‍ (1980), പുലേല ഗോപിചന്ദ്‌ (2001) എന്നിവരാണ്‌ ഇതുവരെ ചാമ്പ്യന്‍മാരായത്‌. പ്രകാശ്‌ നാഥും (1947) ലക്ഷ്യയെപ്പോലെ റണ്ണര്‍ അപ്പായി.
ഇന്ത്യന്‍ താരം രണ്ടാം തവണയാണു റണ്ണര്‍ അപ്പാകുന്നത്‌. 2022 ലും ലക്ഷ്യ സെന്ന്‌ കിരീടം നേടാനായില്ല. മികച്ച പ്രകടനവുമായാണു താരം ഫൈനലില്‍ വരെയെത്തിയത്‌. സെമി ഫൈനലില്‍ കാനഡയുടെ വിക്‌ടര്‍ ലായൊണു ലക്ഷ്യ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-16, 18-21, 21-15. കടുത്ത പോരാട്ടത്തിലായിരുന്നു ജയം. ഒരു മണിക്കൂര്‍ 37 മിനിറ്റിലാണു മത്സരം അവസാനിച്ചത്‌. പാരീസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണു വിക്‌ടര്‍ ലായ്‌. ലോക രണ്ടാം നമ്പര്‍ തായ്‌ലന്‍ഡിന്റെ കുന്‍ലാവത്‌ വിറ്റിസാണിനെയാണു ലിന്‍ ചുന്‍ യി സെമിയില്‍ തോല്‍പ്പിച്ചത്‌.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW