Saturday, March 14, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 02.26 PM

പെന്‍ഷന്‍ 600 രൂപ കൊടുക്കാത്തവരാണ് 3000 രൂപ വാഗ്ദാനം ചെയ്യുന്നത്: കോണ്‍ഗ്രസിനെ പരിഹസിച്ച് കെ എന്‍ ബാലഗോപാല്‍

KN Balagopal, mock, congress, pension

തിരുവനന്തപുരം: പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോണ്‍ഗ്രസിന്റെ അഞ്ചിന ഗ്യാരന്റി നടപ്പാകാത്ത പ്രഖ്യാപനമാണ്. പെന്‍ഷന്‍ 600 രൂപ പോലും കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് ബാലഗോപാല്‍ പരിഹസിച്ചു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്ന് ഇനി പറയരുത്. കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര വലിയ പ്രഖ്യാപനമല്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് വിഡി സതീശനും കൂട്ടരും. ഇനി കേരളത്തിന്റെ ധനസ്ഥിതി മോശമെന്ന് പറയരുത്. 600 രൂപയുടെ പെന്‍ഷന്‍ 18 മാസം യു ഡി എഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നു. യു ഡി എഫ് പ്രഖ്യാപനം നടപ്പാകുന്നതല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ ഓടി തുടങ്ങിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയതും എല്‍ ഡി എഫ് സര്‍ക്കാരാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,കോളജ് വിദ്യാര്‍ഥിനികള്‍!ക്ക് പ്രതിമാസം 1000 രൂപ, ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും,ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW