Wednesday, March 11, 2026 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.43 PM

വീണ്ടും തോല്‍വി

uploads/news/2026/03/829027/sp4.jpg

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി. തുടരെ നാല്‌ കളികള്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇതുവരെ അക്കൗണ്ട്‌ തുറക്കാനായില്ല.
42-ാം മിനിറ്റില്‍ ഇമ്രാന്‍ഖാന്‍ നേടിയ ഗോളിലാണ്‌ ചെന്നൈയിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുട്ടുകുത്തിച്ചത്‌. സീസണിലെ ആദ്യ ജയം കുറിച്ച ചെന്നൈയിന്‍ നാല്‌ കളികളില്‍നിന്ന്‌ നാല്‌ പോയിന്റുമായി എട്ടാം സ്‌ഥാനത്താണ്‌. ബ്ലാസ്‌റ്റേഴ്‌സ് 12-ാം സ്‌ഥാനത്തു തുടരുകയാണ്‌. 14 ന്‌ ഈസ്‌റ്റ് ബംഗാളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം. കോച്ച്‌ ഡേവിഡ്‌ കറ്റാല ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിലേയ്‌ക്ക് മുഹമ്മദ്ദ്‌ അജ്‌സലിനെ കൊണ്ടു വന്നു. ബെര്‍ട്ടോമിയുവിനൊപ്പം അജ്‌സല്‍ മുന്നേറ്റത്തില്‍ അണിനിരന്നപ്പോള്‍ കെവിന്‍ യോക്ക്‌ മധ്യനിരയില്‍ കളി മെനയാനിറങ്ങി. വിപിന്‍ മോഹനനും നിഹാല്‍ സുധീഷും ചേര്‍ന്നപ്പോള്‍ മികച്ച നിരയുമായിട്ടാണ്‌ ബ്ലാസേ്‌റ്റഴ്‌സ് ഇറങ്ങിയത്‌. ഇമ്രാന്‍ ഖാനും ഇനിഗോ മാര്‍ട്ടിനും ചെന്നൈയിന്‌ വേണ്ടി മുന്നേറ്റ നിരയിലേയ്‌ക്ക് എത്തി.
ആദ്യ പകുതി പൂര്‍ണമായും സ്വന്തമാക്കിയത്‌ ചെന്നൈയിന്‍ എഫ്‌സിയാണ്‌. ചെന്നൈയിന്‍ ആക്രമണങ്ങള്‍ക്ക്‌ ഫലം കണ്ടത്‌ 42-ാം മിനിട്ടില്‍. ബോകസിന്‌ വെളിയില്‍ നിന്ന്‌ ഇമ്രാന്‍ തൊടുത്ത ഷോട്ട്‌ പ്രതിരോധനിര താരം ഹോര്‍മിപാമിന്റെ തലയില്‍ തട്ടി ബ്ലാസേ്‌റ്റഴ്‌സ് വല കുലുക്കി. അത്ര ശക്‌തിയുള്ള ഷോട്ടായിരുന്നില്ല അത്‌. ഒന്നാം പകുതിയെ അപേക്ഷിച്ച്‌ ചില സുന്ദരന്‍ നീക്കങ്ങള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നുണ്ടായി. പത്താം നമ്പര്‍ താരം റൗളിന്‍ ബോര്‍ജസിലൂടെ ബ്ലാസേ്‌റ്റഴ്‌സ് പലകുറി ഗോളിന്‌ അടുതെത്തിയതാണ്‌. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ മുഹമ്മദ്ദ്‌ നവാസിന്റെ ചോരാത്ത കൈകള്‍ വിലങ്ങൂതടിയായി. മറ്റൊരു മത്സരത്തില്‍ ബംഗളുരു 2-1 നു മുഹമ്മദന്‍ സ്‌പോര്‍ട്ടിങിനെ തോല്‍പ്പിച്ചു.

Ads by Google
Saturday 07 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW