Thursday, March 12, 2026 Last Updated 45 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

എം.ബി. രാജേഷിനും കടന്നപ്പള്ളിക്കുമെതിരേ എ.ജി. റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: മന്ത്രിമാരായ എം.ബി. രാജേഷും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ശമ്പളത്തിനൊപ്പം എം.പി. പെന്‍ഷന്‍ കൈപ്പറ്റിയതിലൂടെ നിയമലംഘനം നടത്തിയെന്ന്‌ അക്കൗണ്ടന്റ്‌ ജനറല്‍ (എ.ജി) റിപ്പോര്‍ട്ട്‌. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന മുന്‍ എം.പിമാര്‍ ആ കാലയളവില്‍ പെന്‍ഷന്‍ വേണ്ടെന്ന്‌ പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ ഓഫീസറെ രേഖാമൂലം അറിയിക്കണം. രാജേഷും കടന്നപ്പള്ളിയും അത്‌ ചെയ്‌തിട്ടില്ലെന്നാണ്‌ എ.ജിയുടെ കണ്ടെത്തല്‍.
മന്ത്രിമാര്‍ നിയമവിരുദ്ധമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക ഉടന്‍ തിരിച്ചടപ്പിച്ച്‌ പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ ഓഫീസറില്‍നിന്ന്‌ രസീത്‌ വാങ്ങാന്‍ സംസ്‌ഥാന പൊതുഭരണവകുപ്പിന്‌ എ.ജി. നിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ മന്ത്രിമാരുടെ നിയമലംഘനം പുറത്തുവന്നതു വന്‍രാഷ്‌ട്രീയവിവാദത്തിനു വഴിതുറന്നു. സര്‍ക്കാരിനു സാമ്പത്തിക കുടിശികയോ ബാധ്യതയോ ഉള്ളവര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ്‌ വ്യവസ്‌ഥ. അല്ലെങ്കില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌, കൈപ്പറ്റിയ തുക തിരിച്ചടച്ച്‌ ക്ലീന്‍ ചിറ്റ്‌ നേടണം. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതു പൊതുഭരണവകുപ്പാണ്‌.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW