-->
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍.ഡി.എയുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ജെ.എസ്.എസ്. സംസ്‌ഥാന പ്രസിഡന്റ് പ്രഫ. എ.വി. താമരാക്ഷന്‍. 2029 ല്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് അവതരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍കൊണ്ടു കേരളത്തിന് ഒരു പ്രയോജനവുമില്ല. എന്‍.ഡി.എ. നേതൃത്വത്തോടു സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെ.എസ്.എസ്. സ്‌ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി. നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.