-->
ബംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാര്‍ ചൂടാക്കി വിളമ്പിയതിയില്‍ ഭര്‍ത്താവ് ശകാരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാവ്യ(27)യാണ് വ്യാഴാഴ്‌ച ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് കളനാശിനി കഴിച്ച് ജീവനൊടുക്കിയത്. രംഗസ്വാമി കാവ്യയെ വിവാഹം കഴിച്ചിട്ട് അഞ്ച് വര്‍ഷമായി. നാല് വയസുള്ള ഒരു കുട്ടിയുമുണ്ട്. മൂന്ന് ദിവസം മുമ്പ് തയാറാക്കിയ സാമ്പാര്‍ വീണ്ടും വീണ്ടും ചൂടാക്കി വിളമ്പിയതിനെത്തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
സംഘര്‍ഷത്തെത്തുടര്‍ന്നു കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കാവ്യ കഴിക്കുകയായിയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.