-->
കാഠ്‌മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെന്‍ സി പിന്തുണയോടെ രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍.എസ്.പി.) അധികാരം ഉറപ്പിച്ചു. 165 അംഗ പാര്‍ലമെന്റില്‍ പാര്‍ട്ടി 110 സീറ്റുകള്‍ ഉറപ്പാക്കി. വോട്ടെണ്ണല്‍ തുടരുകയാണ്. മുന്‍ ഭരണകക്ഷികളായ നേപ്പാളി കോണ്‍ഗ്രസ് 14 സീറ്റിലും സി.പി.എന്‍. 10 സീറ്റിലും മുന്നിലാണ്. കാത്ത്‌മണ്‌ഠു മുന്‍ മേയറും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ(35)യുടെ നേതൃത്വത്തിലാണ് ആര്‍.എസ്.പി. അധികാരത്തിലെത്തുന്നത്. 'ബലന്‍' എന്ന വിളിപ്പേരുള്ള അദ്ദേഹം മുന്‍ പ്രധാനമന്ത്രി കെ.പി. ഒലിയെ ജാപ്പ5 മണ്ഡലത്തില്‍നിന്ന് 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തി. ബലന്‍ പ്രധാനമന്ത്രിയാകുമെന്നാണു സൂചന. ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്നു ഒലി രാജിവച്ചതോടെയാണു നേപ്പാളില്‍ തെരഞ്ഞെടുപ്പിനു വഴി തുറന്നത്.