-->
കൊച്ചി: യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ കരുത്തരായ സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ എല്‍.ഡി.എഫ്. ഈ നയത്തിന്റെ ഭാഗമായാണു പേരാവൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ മുന്‍ മന്ത്രി കെ.കെ. ശൈലജയെ നിര്‍ത്താനുള്ള തീരുമാനം.
ശക്‌തമായ സ്‌ഥാനാര്‍ഥി വരുന്നതോടെ സണ്ണി ജോസഫിനു മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കേണ്ടി വരും. ഇതു കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ സംസ്‌ഥാനത്ത് ഉടനീളം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനു സണ്ണി ജോസഫിനു സമയം ലഭിക്കില്ലെന്നാണു എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
ഇത്തരത്തില്‍ പ്രമുഖ യു.ഡി.എഫ്. നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കരുത്തരായ സ്‌ഥാനാര്‍ഥികളെ നിര്‍ത്താനാണു എല്‍.ഡി.എഫ്. നീക്കം. ഇതുവഴി യു.ഡി.എഫിന്റെ പ്രചരണത്തെ ബാധിക്കുമെന്നാണു കണക്കുകൂട്ടല്‍. മികച്ച പ്രചാരണം കാഴ്‌ചവച്ചാല്‍ ജയിക്കാന്‍ സാധ്യതയുള്ള ജനപ്രീതിയുള്ളവരെയാണു സി.പി.എം. ഇത്തരത്തില്‍ രംഗത്തിറക്കുന്നത്.
ജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ പ്രമുഖരെ ഒഴിവാക്കി പുതുമുഖങ്ങളെ അവതരിപ്പിക്കും. ഇവര്‍ക്ക് ആയാസം കൂടാതെ ജയിക്കാന്‍ അവസരമൊരുങ്ങും. പിടിച്ചെടുക്കാവുന്ന മണ്ഡലങ്ങളില്‍ സീനിയര്‍ നേതാക്കള്‍ തന്നെ മത്സരിക്കും. ഡോ. തോമസ് ഐസക്, എ. വിജയരാഘവന്‍, സുരേഷ്‌കുറുപ്പ്, സി. രവീന്ദ്രനാഥ് പോലുള്ള നേതാക്കളാവും ഇത്തരം മണ്ഡലങ്ങളില്‍ പരീക്ഷിക്കപ്പെടുക.
യു.ഡി.എഫിന്റെ താരപ്രചാരകരായ രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ശക്‌തരായ നേതാക്കളെ അവരവരുടെ മണ്ഡലങ്ങളില്‍ തന്നെ തളച്ചിടുകയെന്ന തന്ത്രമാകും ഇതുവഴി എല്‍.ഡി.എഫ്. പയറ്റുക. മത്‌സരം ശക്‌തമാകുമെന്നു വ്യക്‌തമായതോടെ, ശശി തരൂരിനെ രംഗത്തിറക്കാനുള്ള ആലോചനയും ശക്‌തമാണ്. എം.പിമാര്‍ മത്സരിക്കേണ്ടെന്ന ഇളവ് ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ കാര്യത്തില്‍ ഒഴിവാക്കി അപ്രതീക്ഷിത സ്‌ഥാനാര്‍ഥിയായി അവര്‍ വരാനുള്ള സാധ്യത യു.ഡി.എഫ്. കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നുമില്ല.
കുടിയേറ്റ മേഖലയായ പേരാവൂരില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ 3,440 വോട്ടിനാണു കെ.കെ. ശൈലജ, സണ്ണി ജോസഫിനോടു തോറ്റത്. 2016 ല്‍ 7,889 വോട്ടിനും 2021 ല്‍ 3,172 വോട്ടിനും സണ്ണി ജോസഫ് വിജയമാവര്‍ത്തിച്ചു. 2024 ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ 23,481 വോട്ടിന്റെ മേല്‍ക്കൈ നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 10,230 വോട്ടാണു യു.ഡി.എഫിന്