Thursday, March 12, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.43 AM

അബിന്‍ വര്‍ക്കിക്കെതിരേ ആറന്മുളയില്‍ പോസ്‌റ്റര്‍

uploads/news/2026/03/828908/5.jpg

പത്തനംതിട്ട : ആറന്മുളക്ക്‌ യു. ഡി .എഫ്‌ സ്‌ഥാനാര്‍ഥിയായി അബിന്‍ വര്‍ക്കിയെ വേണ്ടെന്ന്‌ പോസ്‌റ്റര്‍ . ആറന്മുള മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌ പത്തനംതിട്ട ഡി.സി.സി ഓഫീസിന്റെ വാതിലിലും പോസ്‌റ്റര്‍ പതിച്ചിട്ടുണ്ട്‌. നഗരത്തിലും പ്രസ്‌ ക്ലബ്ബ്‌ പരിസരത്തും കുമ്പഴ ചെന്നീര്‍ക്കര, ഓമല്ലൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലും വാപകമായും കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പേരിലാണ്‌ അബിന്‍ വര്‍ക്കിക്കെതിരേ പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്‌.
ആറന്മുളയില്‍ സീറ്റ്‌ നല്‍കി കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന്‌ പോസ്‌റ്ററിലുണ്ട്‌. കോണ്‍ഗ്രസിന്‌ നാല്‌ മണ്ഡലങ്ങള്‍ മാത്രമുള്ള പത്തനംതിട്ടയില്‍ ജില്ലയിലുള്ള കോണ്‍ഗ്രസുകാര്‍ക്ക്‌ അവസരം നല്‍കണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച്‌ കൊടുക്കരുത്‌ നേതാക്കളെ , എന്നും പോസ്‌റ്ററില്‍ പറയുന്നു. അബിന്‍ വര്‍ക്കിയെ ആറന്മുളയില്‍ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ്‌ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌.പോസ്‌റ്ററിന്‌ പിന്നില്‍ ആരെന്ന്‌ കണ്ടെത്താന്‍ ഡി.സി.സി. നേതൃത്വവും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
മന്ത്രി വീണാ ജോര്‍ജ്‌ജ്‌ ആറന്മുളയില്‍ മത്സരിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിട്ടുണ്ട്‌. അതിനാല്‍ ഇതേ വിഭാഗത്തില്‍ നിന്നുള്ള മികച്ച സ്‌ഥാനാര്‍ഥിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്‌ അബിന്‍ വര്‍ക്കിയെ പരിഗണിക്കുന്നത്‌.
സീറ്റ്‌ പ്രതീക്ഷിക്കുന്ന യുവ നേതാക്കളുടെ അണികളാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ഒരുവിഭാഗം പറയുമ്പോള്‍ കോണ്‍ഗ്രസില്‍ ആശയ കുഴപ്പം ഉണ്ടെന്ന്‌ വരുത്തിതീര്‍ക്കാന്‍ സി.പി.എം നാടകമെന്ന്‌ ഡി.സി.സി നേതാക്കളും പറയുന്നു.

Ads by Google
Saturday 07 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW