-->
ഗുവാഹട്ടി: അസമില്‍ പരിശീലന പറക്കലിനിടെ സുഖോയ് പോര്‍വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു. വ്യാഴാഴ്‌ച കര്‍ബി ആം?ോങ് ജില്ലയില്‍ രാത്രി പരിശീലന പറക്കലിനിടെയാണ് സുഖോയ്-30 യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യോമസേനാ പൈലറ്റുമാരായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലെഫ്‌റ്റനന്റ് പൂര്‍വേഷ് ദുര്‍ഗകര്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്‌ടമായതെന്നു വ്യോമസേന അറിയിച്ചു.
ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്നു വൈകിട്ട് 7.42 ഓടെ പറന്നുയര്‍ന്ന ശേഷം വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. മലയോര ജില്ലയായ കര്‍ബി ആം?ോങ്ങിലാണ് വിമാനം തകര്‍ന്നത്. ബൊക്കജന്‍ സബ് ഡിവിഷന് കീഴിലുള്ള ചോകിഹോള പ്രദേശത്തിനടുത്തുള്ള ഒരു കുന്നിലാണ് വിമാനം വീണതെന്നു കര്‍ബി ആം?ോങ്ങിലെ പ്രാദേശിക ഭരണകൂടം വ്യക്‌തമാക്കി. ചോകിഹോളയ്‌ക്ക് സമീപമുള്ള ഉള്‍നാടന്‍ കുന്നിന്‍ പ്രദേശത്ത് വലിയ ശബ്‌ദത്തെത്തുടര്‍ന്നു വന്‍തീപിടിത്തം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍ തെരച്ചില്‍ ആരംഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ പിന്നീട് കണ്ടെത്തി.
വ്യോമസേന പൈലറ്റുമാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റിട്ടു. ''സുഖോയ് -30 വിമാനാപകടത്തില്‍ സ്‌ക്വാഡ്രണ്‍ എല്‍ഡര്‍ അനുജിന്റെയും ഫ്‌ളിന്റ് ലഫ്‌റ്റനന്റ് പുര്‍വേഷ് ദുരഗ്‌കറിന്റെയും വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. രാഷ്‌ട്രത്തിനായുള്ള അവരുടെ ധൈര്യവും സേവനവും എപ്പോഴും അഭിമാനത്തോടെയും നന്ദിയോടെയും ഓര്‍മ്മിക്കപ്പെടും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം. ഈ ദുഃഖവേളയില്‍ രാഷ്‌ട്രം അവരോടൊപ്പം ഉറച്ചുനില്‍ക്കുന്നു''- രാജ്‌നാഥ് കുറിച്ചു.