-->
മുംബൈ: ഇന്ത്യക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ സെഞ്ചുറിയടിച്ചു തിളങ്ങിയ ഇം?ണ്ട് ബാറ്റര്‍ ജേക്കബ് ബെതല്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍.
48 പന്തില്‍ ഏഴ് സിക്‌സറും എട്ട് ഫോറുമടക്കം 105 റണ്ണെടുത്ത ബെതല്‍ റണ്ണൗട്ടായില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌നം മാത്രമാകുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ മൂന്നക്കം കടക്കാത്ത ബെതല്‍ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറിയടിച്ചെന്ന കൗതുകമുണ്ട്. 2025 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഏകദിനത്തിലെ ആദ്യ സെഞ്ചുറി (110). ടെസ്‌റ്റില്‍ ഈ വര്‍ഷം നടന്ന സിഡ്‌നി ടെസ്‌റ്റില്‍ 154 റണ്ണെടുത്തു. ഇം?ണ്ടിനായി മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 22 വയസുകാരനായ ബെതല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാം?ൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ജേക്കബ് ബെതല്‍.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാത്ത താരത്തെ ദേശീയ ടീമിലെടുത്തതിനു വിമര്‍ശനങ്ങള്‍ നേരിട്ട ഇം?ണ്ട് ടീം സെലക്‌ടര്‍മാര്‍ക്കു തങ്ങള്‍ക്കു തെറ്റിയില്ലെന്നു തെളിയിക്കാനുമായി. കഷ്‌ടിച്ച് ആറ് മാസം മുമ്പാണു ജേക്കബെന്ന താരോദയം. 2025 സെപ്‌റ്റംബറില്‍ സതാംപ്‌ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിനത്തില്‍ സെഞ്ചുറിയടിച്ചു വരവറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ ആഷസ് പരമ്പരയുടെ ഭാഗമായ സിഡ്‌നി ടെസ്‌റ്റിലും സെഞ്ചുറിയടിച്ചു. ഇന്ത്യക്കെതിരേ കുറിച്ചത് ട്വന്റി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും (45 പന്തില്‍). ഇം?ണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയടിച്ച ജോസ് ബട്ട്‌ലര്‍, ഹാരി ബ്രൂക്, ഡേവിഡ് മാലാന്‍ എന്നിവര്‍ മാത്രമുണ്ടായിരുന്ന പട്ടികയിലേക്കാണു ബെതാല്‍ കടന്നു കയറിയത്.
വെസ്‌റ്റിന്‍ഡീസിന്റെ ഭാഗമായ ബാര്‍ബഡോസിലെ ബ്രിഡ്‌ജ്ടൗണിലാണ് ബെതല്‍ ജനിച്ചത്. 12-ാം വയസില്‍ ബ്രിട്ടനിലേക്കു താമസം മാറ്റി. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 33 പന്തില്‍ നേടിയ സെഞ്ചുറിയാണ് ട്വന്റി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയത്. ജേക്കബ് ബെതല്‍ രണ്ടാം സ്‌ഥാനക്കാരനായി. മൂന്നാം സ്‌ഥാനത്ത് വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസം ക്രിസ്‌് ഗെയ്‌ലാണ്. 2016 ല്‍ ഇം?ണ്ടിനെതിരേ മുംബൈയില്‍ നടന്ന മത്സരത്തില്‍ ഗെയ്‌ല്‍ 47 പന്തില്‍ സെഞ്ചുറിയടിച്ചു. ഗെയ്‌ല്‍ തന്നെ 2007 ലെ പ്രഥമ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 50 പന്തില്‍ സെഞ്ചുറിയടിച്ചു. ഇം?ണ്ട് നായകന്‍ ഹാരി ബ്രൂക് പാകിസ്‌താനെതിരേ പലെകലെയില്‍ നടന്ന മത്സരത്തില്‍ 50 പന്തില്‍ സെഞ്ചുറിയടിച്ചിരുന്നു.