Saturday, March 14, 2026 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.36 AM

ഔട്ടല്ല; അവിടിരി

uploads/news/2026/03/828873/3.jpg

മുംബൈ: ട്വന്റി20 ലോകകപ്പ്‌ സെമി ഫൈനലിനിടെ ആവേശത്തില്‍ ഇരിപ്പിടത്തില്‍നിന്ന്‌ എഴുന്നേറ്റു തുള്ളിച്ചാടിയ ഭാര്യയും നിയന്ത്രിക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ ടീം മുന്‍ നായകന്‍ എം.എസ്‌. ധോണിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യയും ഇം?ണ്ടും തമ്മിലുള്ള സെമി ഫൈനല്‍ കാണാനും സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുമാണ്‌ ധോണിയും ഭാര്യ സാക്ഷി മാലിക്കും മുംബൈയിലെത്തിയത്‌. ഇം?ണ്ടിന്റെ ബാറ്റിങ്ങിനിടെയാണ്‌ സാക്ഷിയുടെ ആവേശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. ജസ്‌പ്രീത്‌ ബുംറ എറിഞ്ഞ 18-ാം ഓവറിലാണു രസകരമായ സംഭവം. സാം കുറാന്‍ മുന്നോട്ടു തട്ടിയിട്ട പന്ത്‌ ബുംറ ഉയര്‍ന്നു ചാടി പിടിച്ചു. ബുംറ റിട്ടേണ്‍ ക്യാച്ചെടുത്തെന്നു കരുതി സാക്ഷി ആവേശത്തോടെ എഴുന്നേറ്റു ചാടി. വിക്കറ്റല്ലെന്നു മനസിലായ ധോണി സാക്ഷിയോട്‌ ചിരിച്ചു കൊണ്ട്‌ കസേരയില്‍ ഇരിക്കാന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്‌. സാക്ഷിയുടെ ആഘോഷം കണ്ടു സമീപത്തുള്ളവരും ചിരിക്കുന്നുണ്ട്‌.

Ads by Google
Saturday 07 Mar 2026 10.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW