-->
മുംബൈ: ഇം?ണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കടക്കാത്തതിനു സ്വയം പഴിച്ച് നായകന്‍ ഹാരി ബ്രൂക്. ഇന്ത്യയുടെ മലയാളി താരം സഞ്‌ജു സാംസണ്‍ 42 പന്തില്‍ ഏഴ് സിക്‌സറും എട്ട് ഫോറുമടക്കം 89 റണ്ണുമായി തിളങ്ങിയതു മത്സരത്തില്‍ നിര്‍ണായകമായി.
സഞ്‌ജു ആറ് പന്തില്‍ 15 റണ്ണെടുത്തു നില്‍ക്കേ നല്‍കിയ ക്യാച്ച് ബ്രൂക് വിട്ടു കളഞ്ഞിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ജോഫ്ര ആര്‍ച്ചറായിരുന്നു ബൗളര്‍. മിഡ് ഓണിലൂടെ ഏരിയല്‍ ഡ്രൈവിന് ശ്രമിച്ച സഞ്‌ജുവിന് പാളി. മിഡ് ഓണില്‍നിന്ന ബ്രൂക്കിന്റെ കൈകളിലേക്ക് വന്ന പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. അവിടം മുതല്‍ സ്‌റ്റേഡിയം സഞ്‌ജുവിന്റെ വെടിയൊച്ചകള്‍ക്ക് സാക്ഷിയായി. ആ ക്യാച്ചിന് അവര്‍ കൊടുക്കേണ്ടി വന്ന വില കണക്കുകള്‍ക്ക് അതീതമായി. 211.90 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്‌ത സഞ്‌ജു ഏഴ് സിക്‌സറും എട്ട് ഫോറുകളുമടിച്ച് അരങ്ങു വാണു. 42 പന്തുകള്‍ നേരിട്ട മലയാളി താരം 89 റണ്ണുമായാണു മടങ്ങിയത്. സഞ്‌ജുവിനെ വിട്ടപ്പോള്‍ തന്നെ താന്‍ വലിയ പിഴവ് വരുത്തിയതായി ബോധ്യമായെന്ന് ബ്രൂക് പറഞ്ഞു. ''ക്യാച്ചസ് വിന്‍ മാച്ചസ്'' എന്ന ചൊല്ല് അര്‍ഥവത്താകുന്നതു നേരില്‍ ബോധ്യമായി - ബ്രൂക് തുടര്‍ന്നു. ഇം?ണ്ടിനെ ഏഴ് റണ്ണിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കടന്നത്. നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ട്വന്റി20 ലോകകപ്പില്‍ നാല് ഫൈനലുകള്‍ കളിക്കുന്ന ആദ്യ രാജ്യമാണ്. പ്രഥമ ലോകകപ്പ് ജേതാക്കളായ ഇന്ത്യ 2014 ല്‍ റണ്ണര്‍ അപ്പായി. 2024 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ജേതാക്കളുമായി.
വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 253 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇം?ണ്ട് ഏഴ് വിക്കറ്റിന് 246 റണ്ണെടുത്തു. അഹമ്മദാബാദില്‍ ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ശിവം ദുബെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇം?ണ്ടിന്റെ ലക്ഷ്യം ആറ് ഓവറില്‍ 30 റണ്‍. ആദ്യ പന്തില്‍ തന്നെ ജേക്കബ് ബെതല്‍ (48 പന്തില്‍ ഏഴ് സിക്‌സറും എട്ട് ഫോറുമടക്കം 105) റണ്ണൗട്ടായതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. ജോഫ്ര ആര്‍ച്ചര്‍ (നാല് പന്തില്‍ മൂന്ന് സിക്‌സറടക്കം 19), ജാമി ഓവര്‍ടണ്‍ (രണ്ട്) എന്നിവര്‍ ക്രീസില്‍ നില്‍ക്കേയാണ് ഇം?ണ്ട് തോല്‍വി നേരിട്ടത്. ജേക്കബ് ബെതലിന്റെ സെഞ്ചുറി മത്സരം ആവേശകരമാക്കി. 20 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 35 റണ്ണെടുത്ത വില്‍ ജാക്‌സും മികച്ച ബാറ്റിങ് പുറത്തെടുത്തു. ടോസ് നേടിയ ഇം?ണ്ട് നായകന്‍ ഹാരി ബ്രൂക് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ബ്രൂക് ഒരുക്കിയ സ്‌പിന്‍ കെണിയില്‍ അഭിഷേക് ശര്‍മ വീഴുന്നത് ഞെട്ടലോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ഏഴ് പന്തുകള്‍ നേരിട്ട അഭിഷേക് (ഒന്‍പത്) വില്‍ ജാക്‌സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി.
സഞ്‌ജുവും മൂന്നാമനായിറങ്ങിയ ഇഷാന്‍ കിഷനും (18 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 39) ചേര്‍ന്നതോടെ റണ്ണൊഴുകി. കൂട്ടുകെട്ട് 25 പന്തില്‍ 50 കടന്നു. 26 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച സഞ്‌ജുവാണ് കൂടുതല്‍ ആക്രമിച്ചത്. ഇഷാനെ ലെഗ് സ്‌പിന്നര്‍ ആദില്‍ റഷീദ് ജാക്‌സിന്റെ കൈയിലെത്തിക്കുമ്പോള്‍ ടീം സ്‌കോര്‍ 117 കടന്നിരുന്നു. ഇം?ണ്ടിന്റെ പേരുകേട്ട ബൗളര്‍മാരെ സാക്ഷിനിര്‍ത്തിയാണു സഞ്‌ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. ഹാരി ബ്രൂക്ക് കൈവിട്ട ക്യാച്ചാണ് ഇന്ത്യന്‍ സ്‌കോറിന്റെ ഗതി മാറ്റിയത്. സഞ്‌ജുവിനെ കൈവിട്ടതിന് ഇം?ണ്ട് നല്‍കേണ്ടി വന്നത് വലിയ വില. സഞ്‌ജു മടങ്ങുമ്പോള്‍ ഇന്ത്യ വമ്പന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ വില്‍ ജാക്‌സ് തന്ത്രപരമായാണ് കുടുക്കിയത്. ഓഫ് സ്‌റ്റമ്പിന് പുറത്തേക്ക് വൈഡായി എറിഞ്ഞ പന്തില്‍ ഒരു ഇന്‍സൈഡ് ഔട്ട് ഡ്രൈവിനായി സഞ്‌ജു ശ്രമിച്ചു. പന്ത് ബാറ്റില്‍ കൃത്യമായി കൊള്ളാതെ ഡീപ്പ് കവറില്‍ ഫില്‍ സാള്‍ട്ടിന്റെ കൈകളില്‍.