Friday, March 13, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.36 AM

500 വിക്കറ്റ്‌ തികച്ച്‌ ബുംറ

uploads/news/2026/03/828871/1.jpg

മുംബൈ: ഇന്ത്യയുടെ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറ രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റ്‌ തികച്ചു. ഇം?ണ്ടിനെതിരേ നടന്ന ട്വന്റി20 ലോകകപ്പ്‌ സെമി ഫൈനലില്‍ ഒരു വിക്കറ്റെടുത്തതോടെയാണ്‌ ബുംറ 500 ലെത്തിയത്‌.
എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇം?ണ്ട്‌ നായകന്‍ ഹാരി ബ്രൂകിന്റെ വിക്കറ്റെടുക്കാനും ബുംറയ്‌ക്കായി. 2016 ജനുവരി 23 സിഡ്‌നില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പന്തെറിഞ്ഞാണു ബുംറ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്‌. 500 വിക്കറ്റ്‌ നേട്ടം കുറിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബൗളറാണ്‌. അനില്‍ കുംബ്ലെ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്‌, കപില്‍ ദേവ്‌, രവീന്ദ്ര ജഡേജ, സഹീര്‍ ഖാന്‍, ജവാഗല്‍ ശ്രീനാഥ്‌ എന്നിവരാണു പട്ടികയിലെ മുന്‍ഗാമികള്‍. 32 വയസുകാരനായ ബുംറ 52 ടെസ്‌റ്റുകളില്‍നിന്ന്‌ 234 വിക്കറ്റെടുത്തു. 89 ഏകദിനങ്ങളിലായി 149 വിക്കറ്റും കുറിച്ചു. ഇതുവരെ 94 ട്വന്റി20 മത്സരങ്ങള്‍ കളിച്ച ബുംറ 117 പേരെ പുറത്താക്കി.
ഈ ലോകകപ്പില്‍ ഏഴ്‌ മത്സരങ്ങളിലായി 10 വിക്കറ്റെടുക്കാന്‍ ബുംറയ്‌ക്കായി. ദക്ഷിണാഫ്രിക്ക, വെസ്‌റ്റിന്‍ഡീസ്‌ എന്നിവര്‍ക്കെതിരേ നടന്ന സൂപ്പര്‍ എട്ട്‌ മത്സരങ്ങളിലും ബുംറയുടെ ബൗളിങ്‌ തകര്‍പ്പനായി. പാകിസ്‌താനെതിരേ നടന്ന ഗ്രൂപ്പ്‌ മത്സരത്തിലും ബൂംറ തിളങ്ങി.
സായിം അയൂബിനെയും നായകന്‍ സല്‍മാന്‍ അലി ആഗയെയും ഒരേ ഓവറില്‍ പുറത്താക്കാന്‍ താരത്തിനായി. ഇം?ണ്ടിനെതിരേ നടന്ന സെമിയില്‍ ബുംറ നാല്‌ ഓവറില്‍ 33 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു. ഇം?ണ്ടിനെതിരേ ബുംറ എറിഞ്ഞ 18-ാം ഓവര്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയുമായി. ഇം?ണ്ടിന്‌ ലക്ഷ്യം 45 റണ്‍.
വമ്പനടി തുടര്‍ന്നാല്‍ മത്സരം ഇന്ത്യയില്‍നിന്ന്‌ അകലുന്ന അവസ്‌ഥ. ക്രീസില്‍ സെഞ്ചുറി വീരന്‍ ജേക്കബ്‌ ബെതലും വമ്പനടിക്കാരന്‍ സാം കുറാനും. ആദ്യ മൂന്ന്‌ പന്തുകളും മിഡില്‍ സ്‌റ്റമ്പിനെ ലക്ഷ്യമാക്കിയുള്ള യോര്‍ക്കറുകള്‍. ഇം?ണ്ട്‌ നേടിയത്‌ രണ്ട്‌ സിംഗിളുകളും. നാലാം പന്ത്‌ ലെഗ്‌ സൈഡിലേക്ക്‌ ഫുള്‍ ടോസായി. കുറാന്‍ ഓടി നേടിയത്‌ രണ്ട്‌ റണ്‍. അഞ്ചും ആറും പന്തുകളിലും സിംഗിള്‍ മാത്രം. അതുവരെ തകര്‍ത്തടിച്ച ഇം?ണ്ടിന്റെ ലക്ഷ്യം 12 പന്തില്‍ 39. മത്സരത്തിന്റെ വഴിത്തിരിവ്‌ ബുംറയുടെ ഈ ഓവറാണെന്നു മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ പുകഴ്‌ത്തി.

Ads by Google
Saturday 07 Mar 2026 10.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW