Friday, March 13, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.36 AM

സംസ്‌ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌: പാലക്കാടിന്‌ കിരീടം

uploads/news/2026/03/828870/7.jpg

കൊച്ചി: മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍ നടന്ന 65-ാമത്‌ സംസ്‌ഥാന പോളിടെക്‌നിക്‌ കോളജ്‌ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഓവറോള്‍ കിരീടം പാലക്കാട്‌ ഗവണ്‍മെന്റ്‌ പോളിടെക്‌നിക്‌ കോളജിന്‌.
83 പോയിന്റുമായാണ്‌ പാലക്കാട്‌ പോളിയുടെ നേട്ടം. 50 പോയിന്റുമായി പയ്യന്നൂര്‍ റെസിഡെന്‍ഷ്യല്‍ വിമെന്‍സ്‌ പോളിടെക്‌നിക്‌ കോളജ്‌ റണ്ണര്‍ അപ്പായി. ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്‌ കോളജിനാണ്‌ മൂന്നാം സ്‌ഥാനം (47). പുരുഷ വിഭാഗത്തില്‍ അളഗപ്പനഗര്‍ ത്യാഗരാജര്‍ പോളിടെക്‌നിക്‌ കോളജ്‌ (38) ചാമ്പ്യന്‍മാരായി. പാലക്കാട്‌ ഗവണ്‍മെന്റ്‌ പോളി രണ്ടാം സ്‌ഥാനത്തെത്തി (32). തിരൂര്‍ സീതിസാഹിബ്‌ മെമ്മോറിയല്‍ പോളിടെക്‌നിക്‌ കോളജിനാണ്‌ മൂന്നാം സ്‌ഥാനം (29). വനിതകളില്‍ ഒരു പോയിന്റ്‌ വ്യത്യാസത്തില്‍ പയ്യന്നൂര്‍ വിമെന്‍സ്‌ പോളിടെക്‌നിക്‌ കോളജിനെ പിന്തള്ളി, പാലക്കാട്‌ ഗവണ്‍മെന്റ്‌ പോളിടെക്‌നിക്‌ കോളജ്‌ (51) കിരീടം നേടി. 28 പോയിന്റുമായി എറണാകുളം ഗവണ്‍മെന്റ്‌ വിമെന്‍സ്‌് പോളിടെക്‌നിക്‌ കോളജ്‌ മൂന്നാം സ്‌ഥാനക്കാരായി. പുരുഷന്‍മാരില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ മൂവാറ്റുപുഴ ഇലാഹിയ പോളിടെക്‌നിക്‌ കോളജിന്റെ ആദിത്യന്‍ കെ.ബി. (200 മീറ്റര്‍ ഓട്ടം, ലോങ്‌ജമ്പ്‌, ട്രിപ്പിള്‍ ജമ്പ്‌), വെണ്ണികുളം എം.വി.ജി.എം ഗവ.പോളിടെക്‌നിക്‌ കോളജിന്റെ വൈഷ്‌ണവ്‌ വി.വി (1500, 5000, 10,000) എന്നിവര്‍ വ്യക്‌തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു.
സ്‌പ്രിന്റ്‌ ഡബിളും (100, 200), ലോങ്‌ജമ്പ്‌ സ്വര്‍ണവും നേടിയ കോഴിക്കോട്‌ പോളിടെക്‌നിക്‌ കോളജിന്റെ അഞ്‌ജലി വിജയന്‍ വി.എസ്‌ ആണ്‌ മേളയിലെ മികച്ച പെണ്‍ താരം. ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ നേടിയവര്‍ ദക്ഷിണ മേഖലാ ദേശീയ മീറ്റില്‍ പങ്കെടുക്കും.

Ads by Google
Saturday 07 Mar 2026 10.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW