-->
മുംബൈ: ഇം?ണ്ടിനെതിരായ സെമി ഫൈനലില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത മലയാളി താരം സഞ്‌ജു സാംസണിനെ വാനോളം പുകഴ്‌ത്തി മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. സഞ്‌ജുവിന്റെ ഫോമില്ലായ്‌മയില്‍ ഗാവസ്‌കര്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇം?ണ്ടിനെതിരേ സഞ്‌ജുവിന്റെ ബാറ്റിങ് അതുല്യമാണെന്നായിരുന്നു ഗാവസ്‌കറുടെ വിലയിരുത്തല്‍.
സാമൂഹിക മാധ്യമങ്ങള്‍ ഒഴിവാക്കിയതാണ് ഫോമിലേക്കു മടങ്ങി വരാന്‍ കരുത്തായതെന്ന് സഞ്‌ജു പറഞ്ഞു. റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ സമയത്തു തോന്നിയ ആശയമാണിതെന്നും സഞ്‌ജു പറഞ്ഞു. ഫോണും ആവശ്യമില്ലാതെ ഉപയോഗിക്കുന്നതു നിര്‍ത്തി. ആളുകളുമായുള്ള സമ്പര്‍ക്കം കുറഞ്ഞതു തന്നെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിച്ചു- സഞ്‌ജു പറഞ്ഞു. ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിയടിക്കാന്‍ സഞ്‌ജുവിനായി.