-->
ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ രാജസ്‌ഥാന്‍ എഫ്.സിക്കെതിരേ മികച്ച ജയവുമായി ഐസ്വാള്‍ എഫ്.സി. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ 3-1 നാണു ജയിച്ചത്.
ഐസ്വാളിനായി സോമുസാങ, വിന്‍സെന്റ് ലാല്‍ദുവാമ, ലാല്‍ഹിപുയ എന്നിവര്‍ ഗോളടിച്ചു. പെഡ്രോ അസ്‌ട്രാ ലോപസാണ് രാജസ്‌ഥാനായി ഗോളടിച്ചത്.
ഇന്നു നടക്കുന്ന മത്സരങ്ങളില്‍ ഗോകുലം എഫ്.സി. നാംധാരി സ്‌പോര്‍ട്‌സ് അക്കാദമിയെയും ഐസ്വാളിലെ ചാന്‍മാരി എഫ്.സി. ശ്രീനിധി ഡെക്കാന്‍ ഫുട്‌ബോള്‍ ക്ലബിനെയും നേരിടും. രണ്ട് കളികളില്‍നിന്നു നാല് പോയിന്റുള്ള ഐസ്വാളാണ് ഒന്നാമത്. രാജസ്‌ഥാന് രണ്ട് കളികളിലായി ഒരു പോയിന്റാണ്.