-->
മട്ടാഞ്ചേരി: സംസ്‌ഥാനത്ത് കുതിച്ച് കയറിയ നിന്ന വെളിച്ചെണ്ണ, കൊപ്ര വില നാളികേര സീസണായതോടെ കുത്തനെ ഇടിയുന്നു!.
കഴിഞ്ഞ മാസമാണ് സംസ്‌ഥാനത്ത് നാളികേര സീസണ്‍ തുടങ്ങിയത്. ആവശ്യക്കാര്‍ തീരെ കുറഞ്ഞതോടെ ഒരു മാസത്തിനിടയില്‍ മൊത്ത വ്യാപാരത്തില്‍ കൊച്ചിയില്‍ വെളിച്ചെണ്ണ ലിറ്ററിന് 15രൂപയും കൊപ്ര കിലോ 10 രൂപയും കുറഞ്ഞു.
കോഴിക്കോട് വെളിച്ചെണ്ണ ലിറ്ററിന് 23 രൂപയും കൊപ്ര കിലോ 20 രൂപയും, തൃശൂരില്‍ വെളിച്ചെണ്ണ ലിറ്ററിന് 18 രൂപയും കൊപ്ര കിലോ 9 രൂപയും വില കുറഞ്ഞു. വില കുറഞ്ഞെങ്കിലും സംസ്‌ഥാനത്തെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ ലിറ്ററിന് 370നും 400-ന് ഇടയിലുമാണ് വില.
കഴിഞ്ഞ വര്‍ഷം പ്രാദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ ലിറ്ററിന് 450 മുതല്‍ 470 രൂപ വരെയും കേരഫെഡ് വില 520 രൂപ വരെ വില കൂടിയപ്പോള്‍ ഉപയോക്‌താക്കളില്‍ ഏറെയും വില കുറഞ്ഞ ഭക്ഷ്യ എണ്ണകളിലേക്ക് വഴിമാറിയത് ഇനിയും തിരിച്ചെത്തിയട്ടില്ലാത്തതാണ് സംസ്‌ഥാനത്ത് വെളിച്ചണ്ണക്ക് ഡിമാന്റ് കുറഞ്ഞതും വില ഇടിയാനും കാരണമായത്. പാം ഓയില്‍ ലിറ്ററിന് (850 ഗ്രാം) മൊത്ത വിപണിയില്‍ 130 രൂപയും ചില്ലറ വില 160 രൂപയുമാണ്. തമിഴ്‌നാട്ടിലെ വന്‍കിട കൊപ്ര വ്യാപാരികളും ഇടനിലക്കാരും കൊപ്ര വന്‍തോതില്‍ സ്‌റ്റോക്ക് ചെയ്‌ത് കൊപ്ര യുടെ ലഭ്യത കുറവ് പ്രചരിപ്പിച്ചാണ് സംസ്‌ഥാനത്ത് കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണ വില ഉയര്‍ത്തിയത്. കേരഫെഡ് കഴിഞ്ഞ വര്‍ഷം പൊതു മാര്‍ക്കറ്റിനെക്കാള്‍ വില ഉയര്‍ത്തി
കൊപ്ര വാങ്ങേണ്ടി വന്നു. തമിഴ്‌നാട്ടിലും വെളിച്ചെണ്ണ, കൊപ്ര വില കേരളത്തെ അപേക്ഷിച്ച് കുറവാണ്.
കണ്ണൂര്‍, കോഴിക്കോട് കാസര്‍ഗോഡ് പേരാമ്പ്ര തുടങ്ങിയ മേഖലകളില്‍ നിന്നു കൊപ്ര വരവ് കൂടി. തൊട്ടയല്‍ സംസ്‌ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും നാളികേര സീസണ്‍ തുടങ്ങുകയാണ്. വില വീണ്ടും ഇടിയുമെന്നാണ് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റ് തലത്ത് മെഹമൂദ് വിലയിരുത്തിയത്. സംസ്‌ഥാനത്തെ മൊത്തവ്യാപാര മേഖലയില്‍ എന്നും വെളിച്ചെണ്ണ, കൊപ്ര വില കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തുന്നത് കൊച്ചിയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.