Friday, March 13, 2026 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 05.49 PM

ബഹ്റൈനിൽ ആക്രമണം നടന്ന കെട്ടിടത്തിൽ ഖത്തർ അമീറി നാവികസേന അംഗങ്ങളും; ശക്തമായി പ്രതികരിച്ച് ഖത്തർ

ബഹ്‌റൈനിലെ താമസ കേന്ദ്രമാണ് ഇറാൻ ആക്രമിച്ചത്.
  qatar

ബഹ്‌റൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പെട്ട് ഖത്തർ അമീറി നാവികസേന അംഗങ്ങളും. ബഹ്‌റൈനിലെ താമസ കേന്ദ്രമാണ് ഇറാൻ ആക്രമിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടക്കുമ്പോൾ സേന അംഗങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു.

ഖത്തർ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെയാണ് ബഹ്റൈനിൽ ഇറാൻറെ ആക്രമണം ഉണ്ടായത്. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാനിയൻ ആക്രമണം കുവൈത്തിലും നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.

Ads by Google
Ads by Google
TRENDING NOW