Friday, March 13, 2026 Last Updated 23 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.53 PM

ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; ജാഗ്രത നിർദ്ദേശവുമായി ഖത്തർ കാലാവസ്ഥ വകുപ്പ്

രാജ്യത്തുടനീളം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
qatar, wind

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. രാജ്യത്തുടനീളം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അന്തരീക്ഷത്തിൽ കാറ്റിനോടൊപ്പം പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാൻ കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നതിനും മീൻപിടുത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും അലർജി പ്രശ്നങ്ങളുള്ളവരും പൊടിയിൽ നിന്നും രക്ഷനേടാൻ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Ads by Google
Ads by Google
TRENDING NOW