-->
നടനും ടിവികെ നേതാവുമായ വിജയുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ചൂടുപിടിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് സംഗീത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. അതിനിടയില്‍ ഒരു ചടങ്ങില്‍ വിജയ്‌യും തൃഷയും ഒന്നിച്ചെത്തി. ഇപ്പോഴിതാ തൃഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്.
എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. തന്റെ രണ്ട് ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. വിജയ്‌യെ ഉദ്ദേശിച്ചാണ് തൃഷ ഇത് എഴുതിയിരിക്കുന്നത് എന്നാണ് നടിയുടെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. അല്ല പൊതുവായുളള ഒരു പ്രസ്താവനയാണ് എന്ന് മറ്റ് ഒരു കൂട്ടരും കമന്റുകള്‍ ഇട്ടിട്ടുണ്ട്.
നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സല്‍കാരത്തില്‍ പങ്കെടുക്കാനാണ് വിജയ് യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ആയിരുന്നു താരങ്ങള്‍ ധരിച്ചിരുന്നത്. ഇരുവരും ഒരേ കാറിലാണ് എത്തിയതും. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം ഫെബ്രുവരി 27നായിരുന്നു സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് േകാടതിയെ സമീപിച്ചത്. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഏപ്രില്‍ 20ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.