Wednesday, March 11, 2026 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 03.40 PM

' മലയാളത്തിന് അഭിമാനമായ കലാകാരന്റെ സ്മാരകം തരിശു ഭൂമിയായി കിടക്കുന്നു, മണിയെ മറക്കുന്നത് കേരളത്തിന് അപമാനം' ; വിനയന്‍

for, not

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. 2016 മാര്‍ച്ച് 6-ന് ആണ് മണിയുടെ വിയോഗം. ഇപ്പോള്‍ സംവിധായകന്‍ വിനയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മണിയ്ക്ക് അര്‍ഹമായ ആദരവ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് വിനയന്‍ പറയുന്നത്.

മണിയുടെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശുഭൂമിയായി കിടക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നേരത്തേയും മണിയുടെ സ്മാരകം പൂര്‍ത്തിയാകാതെ തുടരുന്നതിനെതിരെ വിനയന്‍ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മണിയെ മറന്നു പോകുന്നതെന്നാണ് വിനയന്‍ ചോദിക്കുന്നത്.

വിനയന്റെ കുറിപ്പ്:

''കലാഭവൻ മണി ഓർമ്മയായിട്ട് പത്തു വർഷം.. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു.. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നു... ഓർമ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാൻ എഴുതുകയും ബഹു സാംസ്കാരിക മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്... ജീവിച്ചിരിക്കുന്ന പല സാംസ്കാരിക നായകരും പരിഗണയ്കായി സർക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മൾ കണ്ടു..പക്ഷേ മണി മരിച്ചു പോയില്ലേ... സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്''.

Ads by Google
Ads by Google
LATEST NEWS
TRENDING NOW