Tuesday, March 17, 2026 Last Updated 40 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 01.58 PM

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും: കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് 4 മണിക്ക്

assembly, election, announcement

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക്. 140 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് ആദ്യവാരമെന്ന് സൂചന. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അഞ്ച് ഘട്ടമായി ചുരുക്കും. കഴിഞ്ഞ തവണ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. അസമില്‍ മൂന്ന് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക. ബാക്കി സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW