Tuesday, March 17, 2026 Last Updated 18 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 01.03 PM

70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല; എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/830345/r.jpg

എറണാകുളം: വിജസനം ജന്മാവകാശം മെഗാ അദാലത്തും ജനസംഗമവും നോര്‍ത്ത് പറവൂര്‍ സണ്ണി കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കും.

70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനസേവനത്തിനുളള രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട്‌വയ്ക്കുന്നത്. എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വികനമെന്നതാണ് ലക്ഷ്യം. താനൊരു പ്രധാന സേവകനാണെന്നാണ് പ്രധാനമന്ത്രിയും പറഞ്ഞിട്ടുളളത്. വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ധര്‍മടത്ത് തൊളിലുമില്ല, കുടിവെളളവുമില്ല.

പ്രതിപക്ഷ നേതാവിന്റെ പറവൂരില്‍ ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെളളം പോലും ലഭിക്കുന്നില്ല. 40 ശതമാനം നുണ പ്രചരിപ്പിക്കുന്നവര്‍ 60 ശതമാനമെങ്കിലും വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ജനങ്ങളെ സേവിക്കാനുളള അവസരമാണ് ബിജെപി ചോദിക്കുന്നത്. അദാലത്തിലെ പ്രശ്‌നങ്ങള്‍ 100 ശതമാനവും പരിഹരിക്കാനുളള ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW