-->
മുംബൈ: മുംബൈ കടലില്‍ ഒരുവര്‍ഷമെത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള 'ദി ഓഷ്യന്‍ ക്ലീന്‍അപ്പ്' എന്ന സംഘടനയാണ് ഒരു വര്‍ഷം നീണ്ട പഠനത്തിന് ശേഷം ഈ കണക്കുകള്‍ പുറത്തുവിട്ടത്.എല്ലാവര്‍ഷവും മുംബൈയിലുടനീളമുള്ള 50 അഴുക്ക് ചാലുകളില്‍ നിന്നാണ് ഏകദേശം 50 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം അറബിക്കടലിലേക്ക് ഒഴുകിയെത്തുന്നത്.
2024 മേയ് മുതല്‍ 2025 മേയ് വരെ നടത്തിയ പഠനത്തില്‍ മുംബൈ മെട്രപൊളിറ്റന്‍ മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം താനെ കടലിടുക്ക്, മലാഡ് കടലിടുക്ക്, വസായ് കടലിടുക്ക് എന്നിവയില്‍നിന്നാണ്. 220 കിലോമീറ്റര്‍ തീരപ്രദേശം, 152 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍, 107 സംരക്ഷിത ഇനങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന 19 ലക്ഷം ജീവിവര്‍ഗം എന്നിവയെ ഇത് സാരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് കടലിലേക്ക് എത്തിച്ചേരുന്നത് തടയുന്നതിനുള്ള ഉപകരണങ്ങള്‍ മഴക്കാലത്തിനുമുന്‍പ് സ്ഥാപിക്കാന്‍ ദി ഓഷ്യന്‍ ക്ലീന്‍അപ്പ് ഉദ്ദേശിക്കുന്നുണ്ട്. 61 മുതല്‍ 92 ടണ്‍ വരെ പ്ലാസ്റ്റിക് വീണ്ടെടുക്കാന്‍ ഇത്തരം ഉപകരണങ്ങളിലൂടെ കഴിയും
വേലിയേറ്റ സമയത്ത് മാലിന്യം പിടിച്ചെടുക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വാഷി കടലിടുക്കില്‍, വേലിയേറ്റത്തോടൊപ്പം പതിനായിരക്കണക്കിന് കിലോ പ്ലാസ്റ്റിക് പലപ്പോഴും എത്തുന്നുണ്ട്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി.), മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എം.പി.സി.ബി.) എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു പഠനം.