Thursday, March 12, 2026 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 08.57 AM

മുംബൈയില്‍ പോര്‍ച്ചുഗീസ് യുവതിയെ ശല്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍: സോഷ്യല്‍ മീഡിയയില്‍ വിദേശ വിനോദ സഞ്ചാരികളുടെ സുരക്ഷ ചര്‍ച്ചയാകുന്നു

two, people, arrest, mumbai, harass, portuguese, vlogger

മുംബൈയില്‍ വിദേശ വിനോദ സഞ്ചാരിയായ യുവതിയെ ശല്യംചയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. പോര്‍ച്ചുഗീസ് വ്‌ലോഗര്‍ ഇനസ് ഫാരിയ എന്ന യുവതിക്കാണ് യുവാക്കളില്‍ നിന്ന് ദുരനുഭവം നേരിട്ടത്. സംഭവം വൈറലായതോടെ വിദേശ സഞ്ചാരികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകളും സജീീവമായി. സെല്‍ഫിക്കായി യുവാക്കള്‍ നിരന്തരം പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മുംബൈ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ധോബി ഘട്ടിന് സമീപം വച്ച് നടന്ന ഈ അതിക്രമം, തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ ശേഷവും 15 മിനിറ്റോളം നീണ്ടുനിന്നത് വിദേശ വനിതയെ ഏറെ ഭയപ്പെടുത്തുകയായിരുന്നു.

ഇന്ത്യയിലെ തിരക്കേറിയ തെരുവുകളും ചരിത്രസ്മാരകങ്ങളും വിദേശ വ്‌ലോഗര്‍മാരെ ആകര്‍ഷിക്കാറുണ്ടെങ്കിലും, പലപ്പോഴും നാട്ടുകാരുടെ അമിതമായ കൗതുകം ഇവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുന്നുണ്ട്. അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുക, തുറിച്ച് നോക്കുക, സംഘം ചേര്‍ന്ന് വളയുക തുടങ്ങിയ പ്രവണതകള്‍ വ്‌ലോഗര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങള്‍ വിദേശ സഞ്ചാരികള്‍ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ പടരാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള ടൂറിസം ഭൂപടത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന വ്‌ലോഗര്‍മാര്‍ പങ്കുവെക്കുന്ന ഇത്തരം അനുഭവങ്ങള്‍ വിദേശികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഭയമുണ്ടാക്കും. മുംബൈ പോലീസിന്റെ വേഗത്തിലുള്ള ഇടപെടല്‍ സ്വാഗതാര്‍ഹമാണെങ്കിലും, വിദേശികളോട് എങ്ങനെ മര്യാദയോടെ പെരുമാറണമെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്.

Ads by Google
Friday 06 Mar 2026 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW