Friday, March 13, 2026 Last Updated 34 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 08.30 AM

എന്തൊരു മനുഷ്യനാണിത്! വയസ്സ് 60, ചര്‍മ്മം കണ്ടാല്‍ 30: വൈറലായി ചുവാന്‍ഡോ ടാന്റെ ചിത്രങ്ങള്‍

singaporean, photographer, chuando, tan, age

ചില ആളുകളെ കാണുമ്പോള്‍ പ്രായം വെറും സംഖ്യയാണോയെന്ന് തോന്നിപ്പോകാറുണ്ട്. . ഇത്തരത്തില്‍ 60ാം വയസ്സിലും 30കാരന്റെ ശാരീരികക്ഷമത നിലനിര്‍ത്തി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് സിംഗപ്പൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ചുവാന്‍ഡോ ടാന്‍. കഴിഞ്ഞ മാര്‍ച്ച് 3ന് തന്റെ അറുപതാം ജന്മദിനം ആഘോഷിച്ച ടാന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം ഒരു 'വാമ്പയര്‍' ആണോ എന്ന് പോലും ആരാധകര്‍ സംശയിക്കുന്നു. തന്റെ ചിത്രങ്ങളിലൂടെ സമയം മാത്രമാണ് യഥാര്‍ത്ഥ സമ്പത്തെന്നും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇനി മുന്നോട്ടുള്ള വഴിയെന്നും തന്റെ ജന്മദിന കുറിപ്പിലൂടെ ടാന്‍ ഓര്‍മ്മിപ്പിക്കുന്നു.

മാന്ത്രിക വിദ്യകളോ അത്ഭുത ചികിത്സകളോ അല്ല, മറിച്ച് ചിട്ടയായ ഭക്ഷണക്രമമാണ് തന്റെ യൗവനത്തിന് പിന്നിലെ രഹസ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രോട്ടീന്‍ സമ്പന്നമായ മുട്ട, ഓട്‌സ്, ഗ്രില്‍ ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ മത്സ്യം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ആഹാരം. മദ്യം, പുകവലി, കഫീന്‍, പഞ്ചസാര എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയ ടാന്‍, ശരീരത്തിലെത്തുന്ന കലോറിക്ക് കൃത്യമായ കണക്കുണ്ടായിരിക്കണമെന്ന തത്വം പിന്തുടരുന്നു. 70% ഭക്ഷണവും 30% വ്യായാമവുമാണ് തന്റെ ആരോഗ്യത്തിന്റെ ഫോര്‍മുലയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഭക്ഷണത്തിനൊപ്പം തന്നെ ആഴ്ചയില്‍ അഞ്ചു ദിവസം വരെയുള്ള നീന്തലും സ്‌ട്രെങ്ത് ട്രെയിനിങ്ങും ടാന്റെ ദിനചര്യയുടെ ഭാഗമാണ്. രാത്രി 11 മണിക്ക് മുന്‍പ് ഉറങ്ങുന്ന ശീലവും പോസിറ്റീവ് ആയ മാനസികാവസ്ഥയും തന്റെ യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍ തനിക്കും സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും, കൃത്യമായ അച്ചടക്കത്തിലൂടെ ആരോഗ്യം സംരക്ഷിക്കാനാവുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഈ മോഡല്‍.

Ads by Google
Friday 06 Mar 2026 08.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW