Thursday, March 12, 2026 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.46 PM

വനിതാ ഏകദിനം: കേരളത്തിന്‌ തോല്‍വി

uploads/news/2026/03/828686/sp4.jpg

പൂനെ: അണ്ടര്‍ 23 വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിന്‌ രണ്ടാം തോല്‍വി. ഗുജറാത്ത്‌ 52 റണ്ണിനാണ്‌ കേരളത്തെ തോല്‍പിച്ചത്‌.
ഗുജറാത്ത്‌ ഉയര്‍ത്തിയ 213 റണ്‍ പിന്തുടര്‍ന്ന കേരളം 44.5 ഓവറില്‍ 160 ന്‌ ഓള്‍ ഔട്ടായി. സ്‌കോര്‍: ഗുജറാത്ത്‌: ആറിന്‌ 212. കേരളം 44.5 ഓവറില്‍ 160 റണ്ണിന്‌ ഓള്‍ഔട്ട്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്തിന്‌ ഓപ്പണര്‍ വന്‍ഷികയുടെ വിക്കറ്റ്‌ തുടക്കത്തിലെ നഷ്‌ടമായി. തുടര്‍ന്നെത്തിയ ചാര്‍ലി സോളങ്കിയും സിയ പട്ടേലും ചേര്‍ന്ന്‌ 41 റണ്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഗുജറാത്ത്‌ മൂന്നിന്‌ 44 റണ്ണെന്ന നിലയിലായി. തുടര്‍ന്ന്‌ ക്രീസിലെത്തിയ നായിക നിധിബെന്‍ ദേശായ്‌, സ്‌തുതി ജനി, ജിയ ജെയിന്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ്‌ ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌. സ്‌തുതി 48 റണ്ണും ജിയ ജെയിന്‍ 45 റണ്ണുമെടുത്തു. നിധിബെന്‍ ദേശായ്‌ അര്‍ധ സെഞ്ചുറിയുമായി (50) പുറത്താകാതെനിന്നു.
കേരളത്തിനായി നിയ നസ്‌നീന്‍ രണ്ട്‌ വിക്കറ്റെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളത്തിന്‌ ഓപ്പണര്‍മാരായ ദിയ ഗിരീഷും വൈഷ്‌ണ എം.പിയും മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന്‌ 77 റണ്‍ കൂട്ടിച്ചേര്‍ത്തു. 37 റണ്ണെടുത്ത ദിയ പുറത്തായത്‌ കേരളത്തിന്‌ തിരിച്ചടിയായി. ശ്രദ്ധ സുമേഷും ശ്രേയ പി.സിജുവും റണ്ണെടുക്കാതെ മടങ്ങി.
മറുവശത്ത്‌ ഉറച്ചുനിന്ന വൈഷ്‌ണ, അനന്യക്കും നജ്‌ലയ്‌ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയത്‌ പ്രതീക്ഷയായി. 64 റണ്ണെടുത്ത വൈഷ്‌ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ്‌ തകര്‍ന്നടിഞ്ഞു. 19 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു. ഗുജറാത്തിനായി പുഷ്‌ടി നഡ്‌കര്‍ണി മൂന്ന്‌ വിക്കറ്റും ഗൗരി ഗോയല്‍, ശിവാനി ഗുപ്‌ത, നിധിബെന്‍ ദേശായ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Thursday 05 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW