Friday, March 13, 2026 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

വിന്‍ഡീസിന്‌ മടക്കം ഉറപ്പായി

കൊല്‍ക്കത്ത: വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീം നാട്ടിലേക്കു മടങ്ങും. ട്വന്റി20 ലോകകപ്പ്‌ സൂപ്പര്‍ എട്ടില്‍ പുറത്തായ ശേഷവും വിന്‍ഡീസ്‌ ടീം കൊല്‍ക്കത്തയില്‍ തുടരുകയായിരുന്നു. മധ്യേഷ്യയിലെ സംഘഷര്‍മാണു യാത്ര അനിശ്‌ചിതമാക്കിയത്‌. ''തങ്ങള്‍ക്കു വീട്ടില്‍ പോണ''മെന്നു വിന്‍ഡീസ്‌ കോച്ചും മുന്‍ നായകനുമായ ഡാരന്‍ സാമി എക്‌സില്‍ കുറിച്ചിരുന്നു.
സാമിയുടെ കുറിപ്പ്‌ വൈറലായതിനു പിന്നാലെ അവര്‍ക്ക്‌ ചാര്‍ട്ട്‌ ചെയ്‌ത വിമാനം ലഭിച്ചു. ഞായറാഴ്‌ച ഇന്ത്യക്കെതിരേ നടന്ന സൂപ്പര്‍ എട്ട്‌ മത്സരത്തില്‍ തോറ്റതോടെയാണ്‌ വിന്‍ഡീസ്‌ സെമി ഫൈനല്‍ കാണാതെ പുറത്തായത്‌. സാമി തന്നെയാണു തങ്ങള്‍ക്കുള്ള വിമാനം തയാറായെന്നു പുറത്തുവിട്ടത്‌. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ ഇടപെട്ടാണു വിമാനം ഏര്‍പ്പാടാക്കിയതെന്നു ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ വ്യക്‌തമാക്കി.
ക്രിക്കറ്റ്‌ വെസ്‌റ്റിന്‍ഡീസും താരങ്ങളുടെ സുരക്ഷിത യായ്രയ്‌ക്കായി മുന്‍കൈയെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായ വിന്‍ഡീസ്‌ താരങ്ങള്‍ നാട്ടിലേക്കു മടങ്ങുന്നില്ല. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ഭാഗമായ റോവ്‌മന്‍ പവല്‍ അവിടെ തുടരുകയാണ്‌. 18 നാണ്‌ ടീം ക്യാമ്പ്‌ തുടങ്ങുന്നത്‌.
മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഷെര്‍ഫാനെ റഥര്‍ഫോഡ്‌ മുംബൈയുടെ ക്യാമ്പിലേക്കും രാജസ്‌ഥാന്‍ റോയല്‍സിന്റെ താരമായ ഷിംറോണ്‍ ഹിറ്റ്‌മീര്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായ റൊമാരിയോ ഷെപ്പേഡ്‌ എന്നിവര്‍ അവരവരുടെ ടീം ക്യാമ്പുകളിലേക്കുമാണു പോകുന്നത്‌. 15 മുതലാണ്‌ രാജസ്‌ഥാനും ആര്‍.സി.ബിയും പരിശീലന ക്യാമ്പ്‌ . സിംബാബ്‌വേ ടീം രണ്ടു ഘട്ടമായാണു നാട്ടിലേക്കു മടങ്ങുന്നത്‌. ആദ്യ സംഘം ഇന്നലെയാണു പോയത്‌.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW