-->
മുംബൈ: ഒരു ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന നേട്ടം മലയാളി താരം സഞ്‌ജു സാംസണിനു സ്വന്തം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഏഴ് സിക്‌സറുകളടിച്ചതോടെയാണ് സഞ്‌ജു ഒന്നാമനായത്. ഈ ലോകകപ്പില്‍ സഞ്‌ജു ഇതുവരെ 16 സിക്‌സറുകളടിച്ചു. മുന്‍ നായകന്‍ രോഹിത് ശര്‍മ 2024 ലോകകപ്പില്‍ അടിച്ചിട്ട 15 സിക്‌സറെന്ന റെക്കോഡാണ് സഞ്‌ജു മറികടന്നത്.
ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ വ്യക്‌തിഗത സ്‌കോറെന്ന വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും സഞ്‌ജുവിനായി. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന 2016 ലെ സെമി ഫൈനലില്‍ കോഹ്ലി 47 പന്തില്‍ 89 റണ്ണുമായി പുറത്താകാതെനിന്നു.