Sunday, March 15, 2026 Last Updated 17 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.15 AM

‘രണ്ട് തലമുറകള്‍, പരിശുദ്ധമായ സ്‌നേഹം’; ഓം പരമാത്മയെ താലോലിച്ച് സുരേഷ് ഗോപി; വീഡിയോ

suresh-gopi-
photo-www.instagram.com/vijay_madhav/

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തങ്ങളുടെ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഗായകന്‍ വിജയ് മാധവും ദേവിക നമ്പ്യാരും. ‘രണ്ടു തലമുറകള്‍ , പരിശുദ്ധമായ മാന്ത്രികസ്‌നേഹം’ എന്ന അടിക്കുറിപ്പോടെയാണ് താരങ്ങള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കിലുകില്‍ പമ്പരം എന്ന ഗാനം വീഡിയോയ്ക്ക് അകമ്പടിയായി ചേര്‍ത്തിട്ടുണ്ട്.

വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും രണ്ടാമത്തെ കുഞ്ഞായ ഓം പരമാത്മയെയാണ് സുരേഷ് ഗോപി സ്‌നേഹത്തോടെ കൈകയില്‍ എടുത്തത്. കുഞ്ഞിന് ഉമ്മ നല്‍കുന്നതും താരത്തിന്റെ മീശ കുഞ്ഞ് പിടിച്ചു നോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

സുരേഷ് ഗോപിയുടെ കവിളില്‍ സ്‌നേഹത്തോടെ കുഞ്ഞ് ഉമ്മ വയ്ക്കുന്നതും കാണാം. കുഞ്ഞിനെ ഉമ്മ കൊണ്ട് സുരേഷ് ഗോപി പൊതിയുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഈ മനോഹരമായ വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Ads by Google
Thursday 05 Mar 2026 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW