Wednesday, March 11, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 01.40 PM

‘​ഓരോ നാഴികക്കല്ലിനും ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുണ്ട്; എന്റെ ജീവിതതാളമായ സ്ത്രീക്ക് വനിതാദിന ആശംസകള്‍...’ സുരേഷ്ഗോപി

uploads/news/2026/03/829218/Untitled-2.jpg
Suresh Gopi's women's day wishes for radhika (Image Source: Facebook)

സ്നേഹവും സഹനവും ധൈര്യവും കൊണ്ട് ലോകത്തെ കൂടുതൽ മനോഹരമാക്കുന്ന എല്ലാ സ്ത്രീകളെയും ആദരിച്ച് ആഘോഷിക്കുന്ന ദിനമാണ് വനിതാദിനം. നൂറ്റാണ്ടുകളായി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെയും അവർ നേടിയെടുത്ത അവകാശങ്ങളുടെയും ഓർമ്മപ്പെടുത്തല്‍ കൂടിയാണിത്. ഓരോ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നതിലൂടെ ചരിത്രത്തിൽ തങ്ങൾ അർഹിക്കുന്ന ഇടം നേടിയെടുക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് കാണാന്‍ കഴിയുന്നത്.
ഇത്തവണയും വനിതാദിനത്തോടനുബന്ധിച്ച് തങ്ങളുടെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സ്ത്രീകളെക്കുറിച്ച് സെലിബ്രിറ്റികളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അമ്മ, സഹോദരി, ഭാര്യ, മകള്‍, സുഹൃത്ത് എന്നിങ്ങനെ തങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ പ്ര​ചോദനമായി മാറിയ സ്ത്രീകളെയാണ് പലരും ഈ കുറിപ്പുകളിലൂടെ ഓര്‍ത്തെടുത്തത്.
ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അഭിനേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപി പങ്കിട്ട കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ വീടിന്റെ ഹൃദയമിടിപ്പും നമ്മുടെ ലോകത്തെ ഐക്യത്തിൽ നിലനിർത്തുന്ന നിശബ്ദ ശക്തിയുമാണെന്നും തന്റെ താളം പൂർത്തിയാക്കുന്ന സ്ത്രീക്കും, സ്നേഹത്തോടും സഹിഷ്ണുതയോടും കൂടി ഭാവിയെ രൂപപ്പെടുത്തുന്ന ഓരോ സ്ത്രീക്കും വനിതാദിനാശംസകള്‍ എന്നുമാണ് താരം കുറിച്ചത്.
‘‘ജീവിതത്തിന്റെ താളം...​ഓരോ നാഴികക്കല്ലിനും, സമാധാനത്തിന്റെ ഓരോ ശാന്ത നിമിഷത്തിനും പിന്നിൽ, ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുടെ കൃപയുണ്ട്. ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുടെ കൃപയുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പാണ്, നമ്മുടെ ലോകത്തെ ഐക്യത്തിൽ നിലനിർത്തുന്ന നിശബ്ദ ശക്തിയാണ്.
​എന്റെ താളം പൂർത്തിയാക്കുന്ന സ്ത്രീക്കും, സ്നേഹത്തോടും സഹിഷ്ണുതയോടും കൂടി ഭാവിയെ രൂപപ്പെടുത്തുന്ന ഓരോ സ്ത്രീക്കും- വനിതാദിനാശംസകൾ...’’ എന്നാണ് സുരേഷ്ഗോപി തനിക്കൊപ്പം നില്‍ക്കുന്ന രാധികയുടെ ചിത്രം പങ്കിട്ട് കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW