Thursday, March 12, 2026 Last Updated 53 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.32 AM

വരലക്ഷ്മിക്ക് പിറന്നാള്‍ ആശംസിച്ച് രാധിക ശരത്കുമാര്‍

-radhika-sarathkumar
photo-www.instagram.com/radikaasarathkumar/

വരലക്ഷമി ശരത്കുമാറിന് പിറന്നാള്‍ ആശംസിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി രാധിക ശരത് കുമാര്‍. വരലക്ഷ്മിക്കൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ജന്മദിനാശംസകള്‍ വരലക്ഷ്മി , സ്‌നേഹനിധിയായ, ബുദ്ധിമതിയായ, സംരക്ഷണം നല്‍കുന്ന, കഠിനാധ്വാനിയായ , ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയാണ് നീ. നിനക്ക് കൂടുതല്‍ ശക്തിയും ആരോഗ്യവും സന്തോഷവും നേരുന്നു. രാധികയുടെ വാക്കുകള്‍. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ വരലക്ഷ്മിക്ക് ആശംസകള്‍ അറിയിച്ചെത്തുന്നത്.

തെന്നിന്ത്യയിലെ മിന്നും താരമാണ് വരലക്ഷ്മി ശരത്കുമാര്‍. അച്ഛന്‍ ശരത്കുമാറിന്റെ പാതയിലൂടെയാണ് വരലക്ഷ്മിയും സിനിമയിലെത്തുന്നത്. മലയാളത്തിലും വരലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശരത്കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ശരത്കുമാര്‍ രാധികയെ വിവാഹം കഴിക്കുന്നത്. രാധികയുമായി വളരെ അടുത്ത ബന്ധമാണ് വരലക്ഷ്മിയ്ക്കുള്ളത്.

Ads by Google
Thursday 05 Mar 2026 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW