Sunday, March 15, 2026 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 12.20 PM

സൈഡ് റോളില്‍ നിന്ന് ഹീറോയിന്‍ വരെ എത്തി, സൂര്യയ്ക്ക് ജോഡിയായി; മമിതയെ പുകഴ്ത്തി രാധിക ശരത്കുമാര്‍

radhika-

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. ചിത്രത്തിൽ നായികയായി എത്തുന്നത് മമിതാ ബൈജുവാണ്. ഇപ്പോഴിതാ സിനിമയിലെ മമിതയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് നടി രാധിക. നായിക ശക്തമല്ലെങ്കിൽ ഈ സിനിമ തന്നെ നിൽക്കില്ലെന്ന് താൻ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും മമിത സിനിമയ്ക്ക് ഉചിതമായ കാസ്റ്റിങ് ആയിരുന്നുവെന്നും രാധിക പറഞ്ഞു. സൈഡ് റോളിൽ നിന്ന് ഹീറോയിൻ വരെ എത്തി നിൽക്കുന്ന മമിതയെ തനിക്ക് വളരെ അധികം ഇഷ്ടമാണെന്നും രാധിക പറഞ്ഞു.

'വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സിനിമ, ഞാനും സൂര്യയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ആ സിനിമയിൽ മമിത ബൈജു എന്ന ഒരു പെൺകുട്ടി ഉണ്ട്. ആ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ സംവിധായകനോട് പറഞ്ഞു , 'സിനിമയുടെ കഥ നന്നായിട്ടുണ്ട്, പക്ഷെ സിനിമയിൽ നായികയുടെ വേഷം ആര് ചെയ്യുന്നു എന്നതാണ് മുഖ്യം. സൂര്യയ്ക്ക് ജോഡി ആയി, ആ കുട്ടി നല്ലതാണെങ്കിൽ മാത്രമേ ഈ പടം നിൽക്കൂവെന്ന്'. അദ്ദേഹം ആലോച്ചിച്ച് പറഞ്ഞു ശരിയായ ആളെ കണ്ടെത്തുമെന്ന്.

ഒരു ഹീറോയിനെ കണ്ടിട്ടുണ്ട്, സീൻ റിഹേഴ്സൽ ചെയ്യാൻ നിങ്ങൾ വരണം എന്ന് പറഞ്ഞിരുന്നു വെങ്കി. മമിത ബൈജു അഭിനയിച്ച് തുടങ്ങിയപ്പോൾ നിങ്ങളുടെ ചോയ്സ് നല്ലതായിരുന്നുവെന്ന് ഞാൻ വെങ്കിയോട് പറഞ്ഞു. വളരെ ഈസി ആയി ചെയ്തു. ചെറിയ വേഷങ്ങളിൽ, സൈഡ് റോളുകൾ ചെയ്ത് ഇന്ന് ഒരു ഹെറോയിൻ ആയിട്ട് വന്നതാണ് എനിക്ക് ആ കുട്ടിയെ ഒരുപാട് ഇഷ്ടമായി. അതുപോലെയാണ് സായി പല്ലവിയും,' രാധിക പറഞ്ഞു.

അതേസമയം, മമിതയ്ക്ക് തമിഴിൽ നല്ല സമയമാണ്. നദിയുടേതായി ഇറങ്ങിയ ഡ്യുഡ് തിയേറ്ററിൽ നിന്ന് 100 കോടി നേടിയിരുന്നു. വിജയ് നായകനായ ജന നായകൻ ആണ് നടിയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളൊന്നും ഹിറ്റല്ലാത്ത സൂര്യ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പം ഒന്നിക്കുമ്പോഴെങ്കിലും മാറ്റമുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Ads by Google
Friday 06 Mar 2026 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW