Friday, March 13, 2026 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.45 PM

ജയിച്ച ബാഴ്‌സ ഫൈനല്‍ കാണില്ല

uploads/news/2026/03/828512/sp4.jpg

മാഡ്രിഡ്‌: സ്‌പാനിഷ്‌ കോ ഡെല്‍ റേ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ബാഴ്‌സലോണ ഫൈനല്‍ കാണാതെ മടങ്ങി. രണ്ടാംപാദ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-0 ത്തിനു തോല്‍പ്പിച്ചെങ്കിലും 4-3 എന്ന അഗ്രഗേറ്റ്‌ സ്‌കോറില്‍ പിന്നിലായി.
കഴിഞ്ഞ മാസം 13 നു സ്വന്തം തട്ടകത്തില്‍ നടന്ന ഒന്നാംപാദ സെമിയില്‍ അത്‌ലറ്റിക്കോ 4-0 ത്തിനു ജയിച്ചിരുന്നു. സ്വന്തം തട്ടകമായ ന്യൂ ക്യാമ്പിലാണ്‌ ബാഴ്‌സ 3-0 ത്തിനു ജയിച്ചത്‌. മാര്‍ക്‌ ബെമാല്‍ ഇരട്ട ഗോളുകളും റാഫിഞ്ഞ ഒരു ഗോളുമടിച്ചു. അഗ്രഗേറ്റില്‍ അത്‌ലറ്റിക്കോയെ മറികടക്കാന്‍ ഈ ഗോളുകള്‍ മതിയായിരുന്നില്ല. 4-2-3-1 എന്ന ഫോര്‍മേഷനിലാണ്‌ ബാഴ്‌സ കോച്ച്‌ ഹാന്‍സി ഫ്‌ളിക്ക്‌ തയാറായത്‌്.
അത്‌ലറ്റിക്കോ കോച്ച്‌ ഡീഗോ സിമിയോണി 4-4-2 എന്ന ഫോര്‍മേഷനിലാണ്‌ ശിഷ്യന്‍മാരെ തയാറാക്കിയത്‌. 29-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ്‌ നേടി. ലാമിനെ യമാലിന്റെ അസിസ്‌റ്റിലായിരുന്നു വലകുലുക്കിയത്‌. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റാഫിഞ്ഞ പെനാല്‍റ്റിയിലൂടെ ലീഡ്‌ ഇരട്ടിയാക്കി. 72-ാം മിനിറ്റിലാണ്‌ ബെര്‍ണാല്‍ വീണ്ടും ഗോളടിച്ചത്‌. ജോയ കാന്‍സെലോയാണു ഗോളിന്‌ വഴിയൊരുക്കിയത്‌. അഗ്രഗേറ്റില്‍ ഒപ്പം പിടിക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ അത്‌ലറ്റിക്കോ മാഡ്രിഡ്‌ നിഷ്‌ഫലമാക്കി.

Ads by Google
Wednesday 04 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW