Friday, March 13, 2026 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.45 PM

വനിതകള്‍ക്ക്‌ ഇഞ്ചുറി തുടക്കം

uploads/news/2026/03/828511/sp3.jpg

പെര്‍ത്ത്‌ (ഓസ്‌ട്രേലിയ): എ.എഫ്‌.സി. വനിതാ ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യക്ക്‌ തോല്‍വിയോടെ തുടക്കം. എച്ച്‌.ബി.എഫ്‌. പാര്‍ക്കില്‍ നടന്ന സി ഗ്രൂപ്പ്‌ മത്സരത്തി വിയറ്റ്‌നാം ഇന്ത്യന്‍ വനിതകളെ 2-1 നു തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമിലെ ഗോളിലാണു വിയറ്റ്‌നാം ജയിച്ചത്‌്.
വാന്‍ സുവാണ്‌ രണ്ട്‌ ഗോളുകളുമടിച്ചത്‌. 30-ാം മിനിറ്റില്‍ വാന്‍ സുവിലൂടെ വിയറ്റ്‌നാം മുന്നിലെത്തി. താരത്തിന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ ഗോള്‍ കീപ്പര്‍ പാന്‍തോയ്‌ ഡൈവ്‌ ചെയ്‌തു പിടിക്കാന്‍ നോക്കിയെങ്കിലും വിഫലമായി. വിയറ്റ്‌നാമിന്‌ തുടരെ ലീഡ്‌ ഇരട്ടിയാക്കാന്‍ അവസരം ലഭിച്ചെങ്കിലും വിഫലമായി.
48-ാം മിനിറ്റില്‍ ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചില്‍ മുതലാക്കി തി താവു ഗോളടിച്ചെങ്കിലും വാര്‍ ഇന്ത്യയുടെ രക്ഷക്കെത്തി. വാര്‍ പരിശോധിച്ച റഫറി തി താവു ഓഫ്‌ സൈഡാണെന്നു വിധിച്ചു. 52-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പം പിടിച്ചു. റിംപ ഹാല്‍ദാര്‍ തുടങ്ങി വന്ന പ്രത്യാക്രമണമാണു ഗോളിനു കാരണമായത്‌. ഹാല്‍ദാര്‍ മറിച്ചു നല്‍കിയ പന്ത്‌ സാന്‍ഫിദ നോഗ്രം ഗോളാക്കി. വിയറ്റ്‌നാം ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടിയാണു പന്ത്‌ വലയില്‍ കയറിയത്‌. 61-ാം മിനിറ്റില്‍ ഇന്ത്യ വാറിന്റെ സഹായത്തോടെ പെനാല്‍റ്റിയില്‍നിന്നു രക്ഷപ്പെട്ടു.
സമനില ഉറപ്പിച്ച ഇന്ത്യക്ക്‌ ഇഞ്ചുറി ടൈമിലാണു തിരിച്ചടി കിട്ടിയത്‌. വാന്‍ സുവിനെ പ്രതിരോധം മാര്‍ക്ക്‌ ചെയ്യാതിരുന്നത്‌ ഗോളിനു വഴിയായി. ഇന്ത്യയുടെ അടുത്ത മത്സരം ഏഴിന്‌ ജപ്പാനെതിരേയാണ്‌. 10 നു ചൈനീസ്‌ തായ്‌പേയിക്കെതിരേയാണ്‌ മൂന്നാം മത്സരം. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ ഔദ്യോഗിക കിറ്റിലെ ജഴ്‌സികള്‍ പാകമാകാത്തതിനാല്‍ ടീം പ്രാദേശിക വിപണിയില്‍നിന്നു വാങ്ങിയ ഷര്‍ട്ടുകളാണു ധരിച്ചത്‌്. 2003 നു ശേഷം ആദ്യമായാണ്‌ ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ കപ്പിനു യോഗ്യത നേടുന്നത്‌. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചാല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന്‌ യോഗ്യത നേടാനാകും.

Ads by Google
Wednesday 04 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW