Saturday, March 14, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 04 Mar 2026 11.44 PM

വി.എസിന്റെ വിശ്വസ്‌തന്‍ പാണക്കാട്ട് എത്തി

uploads/news/2026/03/828504/k12.jpg

മലപ്പുറം: മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ സന്തത സഹചാരിയും വിശ്വസ്‌തനും പഴ്‌സണല്‍ അസിസ്‌റ്റന്റുമായിരുന്ന എ. സുരേഷ്‌ പാണക്കാട്ടെത്തി മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളെ കണ്ടു.

ഇന്നലെ രാവിലെ 11നാണ്‌ മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.കെ. ഫിറോസ്‌ എന്നിവര്‍ക്കൊപ്പം പാണക്കാട്ടെത്തിയത്‌. പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചശേഷമാണ്‌ പാണക്കാട്ടെത്തിയത്‌. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പാണക്കാട്ടു വരണമെന്നതെന്നും അതിനു സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരേഷ്‌ പറഞ്ഞു. കേരളത്തിന്റെ മതേതരത്വത്തിന്റെ അംബാസഡര്‍മാരാണ്‌ പാണക്കാട്‌ തങ്ങള്‍മാര്‍. സാംസ്‌കാരിക ഇടമാണ്‌ കൊടപ്പനക്കല്‍ തറവാട്‌-അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW