-->
ദിസ്‌പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ അസമില്‍ ആദ്യഘട്ടം സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 126 അംഗ നിയമസഭയിലേക്കു മത്സരിക്കുന്ന 42 പേരെയാണു പ്രഖ്യാപിച്ചത്. ഇതോടെ സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച ആദ്യ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.
ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവും അസം പി.സി.സി. അധ്യക്ഷനുമായ ഗൗരവ് ഗൊഗോയി, മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ, ദേബബ്രത സാക്കിയ, നന്ദിത ദാസ്, വനിതാ വിഭാഗം സംസ്‌ഥാന അധ്യക്ഷ മീര ബോര്‍ഥാക്കുര്‍ ഗോസ്വാമി തുടങ്ങിയവര്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആകെയുള്ള 126 മണ്ഡലങ്ങളില്‍ നൂറിലും മത്സരിക്കുമെന്നു കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാക്കി സീറ്റുകളിലേക്കു സഖ്യകക്ഷികളെയാണു പരിഗണിക്കുന്നത്. വരുന്ന ഏപ്രിലിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പെന്നാണു സൂചന. പത്തുവര്‍ഷത്തോളമായി ബി.ജെ.പിയാണ് അസം ഭരിക്കുന്നത്.