Wednesday, March 11, 2026 Last Updated 18 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.43 PM

ഹോര്‍മുസില്‍ കുടുങ്ങിയത്‌ 38 ഇന്ത്യന്‍ കപ്പലുകള്‍

ന്യൂഡല്‍ഹി/ടെഹ്‌റാന്‍: പശ്‌ചിമേഷ്യ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ ഇറാന്‍ അടച്ചതോടെ കുടുങ്ങിയതില്‍ 38 കപ്പലുകള്‍ ഇന്ത്യന്‍ പതാക പാറുന്നവ. 1,100-ല്‍ അധികം നാവികരാണ്‌ ഈ കപ്പലുകളിലുള്ളത്‌. സംഘര്‍ഷബാധിത മേഖലകളിലൊട്ടാകെ 23,000 ഇന്ത്യന്‍ നാവികര്‍ വിവിധ കപ്പലുകളിലുണ്ടെന്നും ഇവരുടെ സുരക്ഷയാണു പരമപ്രധാനമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചതോടെ പേര്‍ഷ്യന്‍, ഒമാന്‍ ഉള്‍ക്കടലുകളിലും സമീപ മേഖലകളിലുമായാണ്‌ ഇന്ത്യന്‍ പതാക വഹിക്കുന്ന 38 കപ്പലുകള്‍ കുടുങ്ങിയത്‌. ഇതില്‍ 24 കപ്പലുകള്‍ കടലിടുക്കിന്‌ പടിഞ്ഞാറും ബാക്കി കിഴക്കു ഭാഗത്തുമാണുള്ളത്‌. ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതകവും അസംസ്‌കൃതവസ്‌തുക്കളുമാണ്‌ ചില കപ്പലുകളിലുള്ളത്‌. ഇവയ്‌ക്ക്‌ ഏതെങ്കിലും തരത്തിലുള്ള അപായം നേരിടേണ്ടിവന്നിട്ടില്ലെന്നാണു ലഭ്യമായ വിവരം.
വിദേശ പതാക പേറുന്ന കപ്പലുകളിലെ ഇന്ത്യന്‍ വംശജരായ മൂന്നു നാവികര്‍ മരണമടഞ്ഞതായി ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഷിപ്പിങ്‌ (ഡി.ജി.എസ്‌) സ്‌ഥിരീകരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ രാജസ്‌ഥാന്‍, ബിഹാര്‍ സ്വദേശികളാണ്‌.
അതിനിടെ, സംഘര്‍ഷം മൂര്‍ച്‌ഛിക്കുന്ന പശ്‌ചാത്തലത്തില്‍ പ്രവാസികളെ സഹായിക്കാനായി ന്യൂഡല്‍ഹിയില്‍ സ്‌പെഷല്‍ കണ്‍ട്രോള്‍ റൂം തുറന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദിവസവും ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണു പ്രവര്‍ത്തനമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ടോള്‍ ഫ്രീ നമ്പര്‍: 1800118797 അല്ലെങ്കില്‍ ലാന്‍ഡ്‌ ലൈന്‍ നമ്പറുകളായ 91-11- 23012113, 91-11-23014104, 91-11-23017905 എന്നിവയില്‍ സ്‌പെഷല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
അടിയന്തര സേവനത്തിന്‌ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായും ബന്ധപ്പെടാം.

ബഹ്‌റൈന്‍: +973 39418071
ഇറാന്‍: +989128109115 / +989128109102 /
+989128109109 / +989932179359
ഇറാഖ്‌: +964 771 651 1185 / +964 770444 4899
ഇസ്രയേല്‍: +972 54 7520711 / +972 54 2428378
ജോര്‍ദാന്‍: +962 770 422 276
കുവൈത്ത്‌: + 965 65501946
ലെബനന്‍: +961 76860128
ഒമാന്‍: +968 98282270 (വാട്ട്‌സ്‌ആപ്പ്‌) /
80071234 (ടോള്‍ഫ്രീ)
ഖത്തര്‍: +974 55647502
റാമള്ള-പലസ്‌തീന്‍: +970 592916418
സൗദി അറേബ്യ (റിയാദ്‌): +966 11 4884697 /
800 247 1234 (ടോള്‍ഫ്രീ)
സൗദി അറേബ്യ (ജിദ്ദ): +966 126648660 /
+966 12 2614093
യു.എ.ഇ: +971 543090571 (വാട്ട്‌സ്‌ആപ്പ്‌) /
800 46342 (ടോള്‍ഫ്രീ)

Ads by Google
Wednesday 04 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW