Thursday, March 12, 2026 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 08.44 PM

‘സംവിധായകനും ഹീറോയും നാൻ താൻ സാർ’എന്ന് കെൻ; ‘അപ്പോൾ പ്രൊഡ്യൂസറോ?’എന്ന് സുരാജ്; ‘ആ റിസ്ക് മാത്രം ഞാനെടുക്കില്ലെ’ന്ന് കെന്‍; സുരാജിന്റെ വാക്കുകള്‍ വൈറല്‍

തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ കെൻ കരുണാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്നുണ്ട്. ഇപ്പോഴിതാ കെനിനെപ്പറ്റി സുരാജ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
Suraj Venjaramoodu, Ken Karunas
Suraj Venjaramoodu about Ken Karunaas (Image Source: Instagram)

കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനായ കെൻ കരുണാസ് തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ്. അസുരൻ എന്ന ചിത്രത്തിലൂടെയാണ് കെൻ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം ‘യൂത്ത്’ എന്ന ചിത്രത്തിലൂടെ കെന്‍ സംവിധായകനായും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
സംവിധായകന്‍ എന്നതിലുപരി ഈ സിനിമയുടെ ഗാനരചന ഒരുക്കിയതും കെന്‍ ആണ്. ഒപ്പം ഈ ചിത്രത്തിലെ നായകനും കെന്‍ തന്നെ. ചിത്രത്തിൽ മലയാളിയായ അനിഷ്മയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തില്‍ സുരാജ് കെന്‍ കരുണാസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കെനിനോട് സിനിമയുടെ നിര്‍മ്മാതാവ് ആരെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയാണ് കാഴ്ച്ചക്കാരില്‍ ചിരിയുണര്‍ത്തുന്നത്.
‘ഞാൻ കെനിനോട് ചോദിച്ചു, ലിറിക്‌സ് ആരാണ് എഴുതുന്നത്?
‘നാൻ താ സാർ...’ എന്നാണ് കെന്‍ പറഞ്ഞ മറുപടി.
‘പാട്ട് പാടുന്നത് ആരാണ് ?...’ എന്നായി ഞാന്‍.
‘നാൻ താ സാർ...’ എന്ന് കെന്‍ മറുപടി പറഞ്ഞു.
‘ഹീറോ ആരാണ് ?...’ എന്നായി ഞാന്‍.
‘നാൻ താ സാർ...’ എന്ന് കെന്‍ പറഞ്ഞു.
‘അപ്പോൾ പ്രൊഡ്യൂസറും നിങ്ങളാണോ?...’
‘ഇല്ല സാർ, ആ റിസ്ക് മാത്രം ഞാൻ എടുക്കില്ല...’ എന്നായിരുന്നു കെനിന്റെ മറുപടി...’’ നിറഞ്ഞ ചിരിയോടെ സുരാജ് പറഞ്ഞു. സുരാജിന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് കെന്‍ കേട്ടത്.
വീട്ടിൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ, ‘എവിടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷേ വൈകിട്ട് ആറു മണിക്ക് മുമ്പ് വീട്ടിൽ കയറണം’ എന്നായിരുന്നു വീട്ടിലെ നിർദേശം എന്നും സുരാജ് രസകരമായി ഓർത്തു പറഞ്ഞു. സേവനം ചെയ്യണമെങ്കിൽ മിലിട്ടറിയിൽ പോകണമെന്നില്ല, ഞാന്‍ മിമിക്രിയിലൂടെ അത് ചെയ്യുന്നുണ്ട്...’’ എന്നും സുരാജ് പറഞ്ഞു. ആരാധകരില്‍ ചിരി പടര്‍ത്തുകയാണ് കെനും സുരാജും ഒരുമിച്ചെത്തുന്ന ഈ അഭിമുഖം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW