Saturday, March 14, 2026 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
അനില്‍ പി.അലക്സ്
Wednesday 04 Mar 2026 06.33 PM

സംഘര്‍ഷ സാഹചര്യത്തില്‍ കരുതലുമായി കുവൈത്ത്; വിസിറ്റ്-റസിഡന്‍സി വിസകള്‍ക്ക് കാലാവധി നീട്ടി നല്‍കി ആഭ്യന്തര മന്ത്രാലയം

വിസിറ്റ് -റസിഡന്‍സി വിസകള്‍ക്ക് കാലാവധി നീട്ടി നല്‍കി കുവൈത്ത് വിസിറ്റ് വിസകള്‍ക്ക് ഒരു മാസം രാജ്യത്തിന് പുറത്തുള്ള വര്‍ക്ക് റസിഡന്‍സിക്കാര്‍ക്ക് മൂന്ന് മാസത്തെ വിസ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്
Visa Extension

കുവൈത്ത്‌സിറ്റി: സന്ദര്‍ശക-റസിഡന്‍സി വിസകള്‍ക്ക് കലാവധി നീട്ടി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അസാധാരണമായ സാഹചര്യങ്ങളുടെ പശ്ചാത്താലത്തില്‍ എല്ലാത്തരം വിസിറ്റ്(സന്ദര്‍ശന) വിസകള്‍ ഒരു മാസത്തേക്കും, രാജ്യത്തിന് പുറത്തുള്ള റസിഡന്‍സിക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് വിസയുടെ കലാവധി നീട്ടികൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് ഉത്തരവ് ഇറക്കിയത്.
വിസിറ്റ് വിസകള്‍-
01- ഫെബ്രുവരി 28 മുതല്‍ ഒരു മാസത്തേക്കാണ് വിസിറ്റ് വിസകള്‍ നീട്ടിയത്.
02-ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വിസിറ്റ് കാലാവധി നീട്ടി ലഭിക്കും.ഇതിനായി റസിഡന്‍സി കേന്ദ്രങ്ങളില്‍ ആരും സന്ദര്‍ശിക്കേണ്ടതില്ല.
03-ഫീസ്, പിഴ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

Visa Extension

റസിഡന്‍സി വിസകള്‍-
01-നിലവില്‍ രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ വിസ കാലാവധി തീരുന്ന ഘട്ടമാണങ്കില്‍ അവ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും.
02-ഫീസുകള്‍ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ നീട്ടി നല്‍കുന്നത്.
രാജ്യത്തെ സ്ഥിതിഗതികളെ ആശ്രയിച്ച് പ്രഖ്യാപിച്ച കാലയളവ് കൂടുതല്‍ നീട്ടിയേക്കാമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വിസ-റസിഡന്‍സി നടപടിക്രമങ്ങക്കുറിച്ച് അപ്‌ഡേറ്റുകള്‍ക്കായി ഔദ്യോഗിക ശ്രോതസുകളെ പിന്തുടരാന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW