Sunday, March 15, 2026 Last Updated 31 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 02.10 PM

പാലക്കാട് റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ; പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/830187/rajeev-and-modi1.jpg

തിരുവനന്തപുരം: പാലക്കാട്ടെ റെയില്‍വേ യാത്രക്കാര്‍ക്ക് വലിയ സമ്മാനം നല്‍കിയ പ്രധാനമന്ത്രിക്കും റെയില്‍വേമന്ത്രിക്കും നന്ദി അര്‍പ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാലക്കാട് - പോടന്നൂര്‍ റെയില്‍വേ ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വെയ്ക്ക് ഉടനടി അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് എക്‌സിലെ തന്റെ പേജിലൂടെ നന്ദി പറയല്‍.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയുമായും അടുത്തിടെ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. കേരളത്തിലുടനീളം വളര്‍ച്ചയ്ക്കും കണക്റ്റിവിറ്റിക്കും കരുത്തേകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ജിയോടും കൃതജ്ഞത അറിയിക്കുന്നതായി വ്യക്തമാക്കി.

പൊള്ളാച്ചി വഴി പാലക്കാട് മുതല്‍ പോടന്നൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കുക എന്നത് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും മേഖലയിലെ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗണ്യമായി ശക്തിപ്പെടുത്താനും സഹായിക്കുമെന്നും പറഞ്ഞു. മാറാത്തത് മാറുമെന്നും കേരളം ഇനി വളരുമെന്നും കുറിപ്പില്‍ പറയുന്നു.

Ads by Google
Saturday 14 Mar 2026 02.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW