-->
സംഘർഷം ശക്തമാവുന്നതിനിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച ഉത്തര കൊറിയ നിരവധി മിസൈലുകൾ പരീക്ഷിച്ചതായും അതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപത്ത് പതിച്ചതായുമാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകൾ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നിൽ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
ദീർഘ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. അതുകൊണ്ട് തന്നെ ഇതൊരു വലിയ സൈനിക ശക്തിപ്രകടനമായാണ് കണക്കാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാന്റെ സമുദ്രാതിർത്തിക്ക് സമീപം ഏകദേശം 2800 മൈലിലധികം ദൂരത്തിലാണ് ഈ മിസൈലുകൾ പതിച്ചത്. ഇതോടെ മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിച്ചിട്ടുണ്ട്.