-->
റിയാദ്: മിഡില്‍ ഈസ്‌റ്റിലെ സംഘര്‍ഷങ്ങള്‍ പ്രവചനതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്നു ആഗോള ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തന്റെ ആഡംബര സ്വകാര്യ വിമാനത്തില്‍ സൗദി അറേബ്യയില്‍ നിന്നു രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. സൗദിയില്‍ സ്‌ഫോടനങ്ങനങ്ങള്‍ തുടര്‍ക്കഥയായതോടെ 41 കാരനായ അല്‍ നാസര്‍ താരവും കുടുംബവും യൂറോപ്പിലെ സുരക്ഷിത സ്‌ഥലത്തേക്ക് പറന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
സൗദി വിടുന്നതിന് റോണാള്‍ഡോയെ ഗള്‍ഫ് സ്‌ട്രീം ജി650 സൗകര്യമൊരുക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 750 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനമാണിത്. 'പറക്കുന്ന മാളിക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിമാനം ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ സ്വകാര്യ വിമാനങ്ങളില്‍ ഒന്നാണ്. 19 യാത്രക്കാരെ വഹിക്കാനും 7,000 മൈലിലധികം നിര്‍ത്താതെ പറക്കാനും കഴിയും. ഇറാനെതിരേ ഇസ്രായേല്‍-യു.എസ്. സേനകള്‍ ആക്രമണം കടുപ്പിച്ചതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
ഇത് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ രാജ്യാന്തര സ്‌പോര്‍ട്‌സ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുന്നു. റൊണാള്‍ഡോയെപ്പോലെ, റേഡിയോ മാനെ, ജോ ഫെലിക്‌സ്, കരിം ബെന്‍സേമ തുടങ്ങിയ രാജ്യാന്തര ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങള്‍ സൗദി പ്രോ ലീഗില്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്‍ റിയാദിലെ യു.എസ്. എംബസിയെ നേരിട്ട് ലക്ഷ്യം വച്ചിട്ടുണ്ട്. സൗദി ഫുട്‌ബോളിന്റെ ആഗോള അംബാസഡറായി സേവനമനുഷ്‌ഠിക്കുന്ന റൊണാള്‍ഡോ, 2023 ല്‍ അല്‍ നാസറില്‍ ചേര്‍ന്നതിനുശേഷം റിയാദിലാണ് സ്‌ഥിരമായി താമസിക്കുന്നത്. ലീഗിലെ ഏറ്റവും വലിയ താരത്തിന്റെ വിടവാങ്ങല്‍ സൗദി പ്രോ ലീഗ് സീസണിന്റെ ഭാവിയെ സംശയത്തിലാക്കുന്നു. മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് അല്‍ നാസറിനും എതിരാളികളായ അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ് എന്നിവ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ ഇതിനകം മാറ്റിവച്ചിട്ടുണ്ട്.
ബെന്‍സേമ ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത താരങ്ങളും സ്‌ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. തലസ്‌ഥാനം സുരക്ഷിതമാണെന്ന് സൗദി ഉദ്യോഗസ്‌ഥര്‍ വാദിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ സ്‌പോര്‍ട്‌സ് താരത്തിന്റെ പിന്‍വാങ്ങല്‍ മേഖലയിലെ കായിക പദ്ധതിയുടെ സ്‌ഥിരതയെക്കുറിച്ച് ആശങ്കയുയര്‍ത്തുകയാണ്.