Thursday, March 12, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

ടെക്‌സസില്‍ വെടിവയ്‌പ്‌; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ഓസ്‌റ്റിന്‍ (യു.എസ്‌): ടെക്‌സസില്‍ ബാറിന്‌ പുറത്ത്‌ നടന്ന വെടിവയ്‌പില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഓസ്‌റ്റിനിലെ ടെക്‌സസ്‌ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ (21) ആണ്‌ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. ഓസ്‌റ്റിന്‍ നഗരത്തിലെ ബാക്ക്‌യാര്‍ഡ്‌ ബിയര്‍ ഗാര്‍ഡനില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 1.59 നാണ്‌ വെടിവയ്‌പ്പ്‌ നടന്നത്‌. സെനഗല്‍ വംശജനായ പ്രതി എന്‍ഡിയാഗ ഡയഗ്‌നെ (53) സംഭവസ്‌ഥലത്തുവച്ച്‌ തന്നെ പോലീസ്‌ വെടിവച്ചു കൊന്നു.
'പ്രോപ്പര്‍ട്ടി ഓഫ്‌ അല്ലാഹു' എന്നെഴുതിയ സെ്വറ്റ്‌ഷര്‍ട്ട്‌ ധരിച്ചെത്തിയ ഇയാളുടെ പക്കല്‍നിന്ന്‌ ഇറാന്‍ പതാകയടക്കം കണ്ടെത്തി. സംഭവത്തിന്‌ ഭീകരബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കുകയാണെന്ന്‌ എഫ്‌.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. റെയ്‌ഡര്‍ ഹാരിങ്‌ടണ്‍ (19), ജോര്‍ഗ്‌ പെഡേഴ്‌സണ്‍ (30) എന്നിവരാണ്‌ മരിച്ച മറ്റു രണ്ടു പേരെന്ന്‌ പോലീസ്‌ അറിയിച്ചു.
ബിരുദദാനത്തിന്‌ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ്‌ സവിതാ ഷണ്‍മുഖസുന്ദമെന്ന സവിതാ ഷാന്റെ മരണം. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവ്‌ കൂടിയായ സവിതയെ മികച്ച വിദ്യാര്‍ഥിനിയെന്നും ഭാവിയുടെ വാഗ്‌ദാനമെന്നുമാണ്‌ ഇവരുടെ അധ്യാപകര്‍ അനുസ്‌മരിച്ചത്‌.
ആക്രമണത്തില്‍ 14 പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്‌. മൂന്ന്‌ പേരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പ്രതി ആദ്യം ഒരു എസ്‌.യു.വിയില്‍നിന്ന്‌ വെടിയുതിര്‍ത്ത ശേഷം റൈഫിളുമായി പുറത്തിറങ്ങുകയായിരുന്നു.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW