-->
ന്യൂഡല്‍ഹി : ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മലയാളി താരവുമായ സഞ്ജു സാംസണെതിരെ കടുത്ത വംശീയ അധിക്ഷേപം. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഇന്ത്യയെ വിജയത്തിലേക്കും സെമിയിലേക്കും എത്തിച്ചതിന് പിന്നാലെയാണ് മലയാളി താരത്തെ വംശീയമായി അധിക്ഷേപിച്ച് പോസ്റ്റുയര്‍ന്നത്. ഇതിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കുകയും ചെയ്തു.
This kind of vile racism has absolutely no place in India.We urge @AshwiniVaishnaw to take immediate action against the person behind the account who posted this disgusting comment targeting Sanju Samson, the pride of Kerala. pic.twitter.com/uVlVr1PNbN— Congress Kerala (@INCKerala) March 2, 2026
സഞ്ജുവിന്റെ പ്രകടനത്തിന് ശേഷം ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 'കറുത്ത ശക്തികള്‍ക്ക് മാത്രമേ കറുത്ത ശക്തികളെ തോല്‍പ്പിക്കാന്‍ സാധിക്കൂ, സഞ്ജു സാംസണ്‍ നന്നായി കളിച്ചു', എന്നായിരുന്നു വിന്‍ഡീസ് താരങ്ങളെയും സഞ്ജു സാംസണെയും ഒരുപോലെ അധിക്ഷേപിച്ചുള്ള പോസ്റ്റ്.
എക്‌സിലെ ഈ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. 'ഇത്തരത്തിലുള്ള നീചമായ വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല', എന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് എക്‌സിലൂടെയാണ് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചത്.