-->
രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' ജയിലര്‍ 2'. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
"ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്. ഒന്നാം ഭാഗത്തേക്കാൾ ഇത് നന്നായി വന്നിട്ടുണ്ട്. രജനി സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കൂടെ അഭിനയിക്കാൻ പറ്റുമെന്ന് കരുതിയില്ല. ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും. അത്തരത്തിൽ ഒരു മജീഷ്യൻ ആണ് രജനി സാർ".-സുരാജ് പറഞ്ഞു.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ മോഹന്‍ലാലും ബോളിവുഡ് താരം ഷാരുഖ് ഖാനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിനായകന്‍, കോട്ടയം നസീര്‍, അന്ന രേഷ്മ രാജന്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ, സുജിത് ശങ്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.