Saturday, March 14, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.34 PM

ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്‌ഘാടനവും ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റും

തിരുവല്ല: നിരണം സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌. ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്‌ഘാടനവും ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റും. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ആന്റോ ആന്റണിഎം.പി നിര്‍വഹിക്കും.
യുവതാരങ്ങള്‍ക്ക്‌ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഒരു കായിക അന്തരീക്ഷം സൃഷ്‌ടിക്കാന്‍ സ്‌റ്റേഡിയം മുതല്‍ക്കൂട്ടാകും. നിരണത്തു കളിച്ചു വളര്‍ന്ന ഒരു കൂട്ടം ബാസ്‌കറ്റ്‌ബാള്‍ പ്രേമികള്‍ സങ്കടിച്ചു അവര്‍ തന്നെ സ്വരൂപിച്ച 50 ലക്ഷം രൂപയും, കൂടാതെ ബാംഗ്ലൂരിലെ ദി ഓപ്പര്‍ച്യുണിറ്റി ഫൌണ്ടേഷന്‍ വക 25 ലക്ഷം ചേര്‍ത്ത്‌ നടപ്പാക്കിയ മേല്‍ക്കൂര പദ്ധതിയും ചേര്‍ന്നാണ്‌ സ്‌റ്റേഡിയം എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കുന്നത്‌. ഉദ്‌ഘാടനത്തിന്‌ ശേഷം ആരംഭിക്കുന്ന സെന്റ്‌ തോമസ്‌ ട്രോഫിക്കുള്ള മത്സരത്തില്‍ വൈകിട്ട്‌ നാലിന്‌ കുട്ടികളുടെ വിഭാഗത്തില്‍ സെന്റ്‌ തോമസ്‌ സ്‌പോര്‍ട്‌സ് അക്കാദമി വെണ്ണിക്കുളം ബെഥാനി സ്‌കൂള്‍ അക്കാദമിയെ നേരിടും. വനിതാ വിഭാഗത്തില്‍ അല്‍ഫോന്‍സ കോളജ്‌ പാല, അസംപ്‌ഷന്‍ കോളേജ്‌ ചങ്ങനാശേരിയെ നേരിടും. തുടര്‍ന്ന്‌ പുരുഷ വിഭാഗത്തില്‍ സെന്റ്‌ ആല്‍ബര്‍ട്ട്‌സ് കോളജ്‌ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിനെ നേരിടും.

Ads by Google
Monday 02 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW