Saturday, March 14, 2026 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.34 PM

പാകിസ്‌താന്‍ താരങ്ങള്‍ക്ക്‌ പിഴ

ലാഹോര്‍: ട്വിന്റി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന്‌ പിന്നാലെ പാക്‌ താരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിഴചുമത്തിയതായി റിപ്പോര്‍ട്ട്‌.
ഓരോ താരത്തിനും 50 ലക്ഷം പാകിസ്‌താനി രൂപയാണ്‌ ചുമത്തിയത്‌. ഇന്ത്യക്കെതിരായ മത്സരം തോറ്റതിന്‌ പിന്നാലെയാണ്‌ ബോര്‍ഡ്‌ കടുത്ത തീരുമാനമെടുത്തത്‌. ടൂര്‍ണമെന്റിലെ ടീമിന്റെ പ്രകടനത്തില്‍ ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ കടുത്ത അതൃപ്‌തിയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തകാലത്തായി ഐ.സി.സി. വേദികളില്‍ മികച്ച പ്രകടനം നടത്താന്‍ പാകിസ്‌താന്‌ കഴിയാറില്ല. പാകിസ്‌താന്‍ പുറത്തായതോടെ മുന്‍ താരങ്ങളടക്കം വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ബഹിഷ്‌കരണ ഭീഷണികളടക്കം മുഴക്കിയ പാകിസ്‌താന്‍ അവസാനഘട്ടത്തിലാണ്‌ ലോകകപ്പ്‌ കളിക്കാന്‍ തീരുമാനിച്ചിരുന്നത്‌. ടൂര്‍ണമെന്റിലാകട്ടെ സെമി കാണാതെ പുറത്താവുകയും ചെയ്‌തു. അതോടെയാണ്‌ പാക്‌ താരങ്ങള്‍ക്ക്‌ പിഴ ചുമത്താന്‍ ബോര്‍ഡ്‌ ഒരുങ്ങുന്നത്‌.

Ads by Google
Monday 02 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW